ആ​ളു​ക​ളെ ആ​ലിം​ഗ​നം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ പോ​ലീ​സും നാ​ട്ടു​കാ​രും മർദ്ദിച്ചു; സഹോദരിയുടെ വെളിപ്പെടുത്തലിൽ പോലീസുകാരന് എട്ടിന്‍റെ പണി


ന്യൂ​ഡ​ല്‍​ഹി: ആ​ളു​ക​ളെ ആ​ലിം​ഗ​നം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ പോ​ലീ​സും നാ​ട്ടു​കാ​രും ത​ല്ലി​ച്ച​ത​ച്ചു. ഡ​ല്‍​ഹി​യി​ലെ സാ​ഗ​ര്‍​പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​മ്രാ​ന്‍(30)​എ​ന്ന യു​വാ​വി​നാ​ണ് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.

റോ​ഡി​ല്‍ കൂ​ടി ന​ട​ന്നു പോ​യ ഇ​മ്രാ​ന്‍ പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്ന് ഓ​ടി. ഇ​തു ക​ണ്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ള്‍ ഇ​യാ​ള്‍​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ക്രോ​ശി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഇ​മ്രാ​ന്‍റെ സ​ഹോ​ദ​രി പ​റ​ഞ്ഞു.

ഇ​യാ​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് നാ​ട്ടു​കാ​രും ഇ​മ്രാ​നെ മ​ര്‍​ദി​ച്ചു. ഇ​മ്രാ​ന്‍ ആ​ളു​ക​ളെ കെ​ട്ടി​പ്പി​ടി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​ത് വ്യാ​ജ​മാ​ണെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലായ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രെ ഐ​പി​സി 323, 321 പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Related posts

Leave a Comment