യാത്രക്കാരനെ ആക്രമിച്ച  പണം തട്ടിയ കേസ് ; ഒാട്ടോറിക്ഷ ഡ്രൈവറെയും  കൂട്ടുകാരനെയും തേടി പോലീസ്; സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കോ​ട്ട​യം: ഓ​ട്ടോ​റി​ക്ഷ​ യാത്രക്കാ​ര​നെ ആ​ക്ര​മി​ച്ചു പ​ണ​വും ബാ​ഗും ത​ട്ടി​യെ​ടു​ത്ത​ശേ​ഷം വീ​ടി​നു​സ​മീ​പം പു​ര​യി​ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. കു​മ്മ​നം പാ​ല​ത്തി​ങ്ക​ൽ തോ​പ്പി​ൽ വി​ജ​യ​കു​മാ​റി​നെ (50)യാ​ണ് ആ​ക്ര​മി​ച്ച് 8000രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. കാ​ലി​ന്‍റെ അ​സ്ഥി പൊ​ട്ടി​യ ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തെ ചി​ല സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. മ​ദ്യ​പി​ച്ചെ​ന്നു പ​റ​യു​ന്ന ബാ​റി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. വി​ജ​യ​കു​മാ​റി​ന്‍റെ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത​യു​ള്ള​തി​നാ​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: കാ​ർ​പെ​ന്‍റ​റാ​യ വി​ജ​യ​കു​മാ​ർ ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്പോ​ൾ ബു​ധ​നാ​ഴ്ച രാ​ത്രി 10നു ​കു​മാ​ര​ന​ല്ലൂ​രി​ൽ ബൈ​ക്ക് കേ​ടാ​യി. ബൈ​ക്ക് അ​വി​ടെ​വ​ച്ച് ഓ​ട്ടോ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തെ​ത്തി. തുടർന്ന് ഓ​ട്ടോ ഡ്രൈ​വ​റു​മൊ​ത്ത് ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ചു.

തി​രി​ച്ച് വീ​ട്ടി​ലേ​ക്കു​പോ​കും വ​ഴി മ​റ്റൊ​രാ​ൾ​കൂ​ടി ഓ​ട്ടോ​യി​ൽ ക​യ​റി. വാ​ഹ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ൻ​വ​ശത്തെ റോ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ ഓ​ട്ടോ ഡ്രൈ​വ​റും സു​ഹൃ​ത്താ​യ​ യാ​ത്ര​ക്കാ​ര​നും ചേ​ർ​ന്ന് വി​ജ​യ​കു​മാ​റി​നെ ക​ന്പി വ​ടി​ക്ക് അ​ടി​ച്ചു.

കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​കു​മാ​റി​നെ പി​ന്നീ​ട് കു​മ്മ​ന​ത്ത് വീ​ടി​നു സ​മീ​പ​ത്തെ പ​റ​ന്പി​ൽ ഉ​പേ​ക്ഷി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ർ ബാ​ഗും പ​ണ​വു​മാ​യി ക​ട​ന്നു​വെ​ന്നാ​ണ് പ​രാ​തി.എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ പു​ര​യി​ട​ത്തി​ൽ​കി​ട​ന്ന വി​ജ​യ​കു​മാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ച് ഭാ​ര്യ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ഭാ​ര്യ​യും ബ​ന്ധു​ക്ക​ളു​മെ​ത്തി പു​ല​ർ​ച്ചെ​യാ​ണു വി​ജ​യ​കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കാ​ലി​ന്‍റെ അ​സ്ഥി​ക്ക് പൊ​ട്ട​ലു​ണ്ട്.

Related posts