പാല് ചുരത്താത്ത ഒരു സ്ത്രീയില്‍ നിന്നും ആ കുഞ്ഞു മനസിനെ വിഡ്ഡിയാക്കിയിട്ട് എന്തു ക്യംപെയ്‌നാണ് അമ്മയ്ക്കുള്ളത്, പൊതുസ്ഥലത്ത് മുലയൂട്ടിയിട്ട് എനികിതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല, ജിലു ജോസഫിനെതിരേ ആഞ്ഞടിച്ച് നടി ഷീലു ഏബ്രഹാം

രണ്ടു മൂന്നു ദിവസമായി സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം മോഡലും നടിയുമായ ജിലു ജോസഫിന്റെ മുലയൂട്ടല്‍ കവര്‍ ഫോട്ടോയാണ്. തുറിച്ചു നോട്ടത്തിനെതിരേ എന്ന പേരില്‍ മാസിക വില്ക്കാന്‍ നടത്തിയ സൂത്രവിദ്യയെന്ന ആരോപണം പലരും ഉന്നയിക്കുമ്പോള്‍ പല പ്രമുഖരും മാസികയുടെ നടപടിക്കെതിരേ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ നടി ഷീലു ഏബ്രഹാമും മാസികയ്ക്കും മോഡലായ ജിലുലവിനെതിരേയും രംഗത്തു വന്നിരിക്കുന്നു.

ഷീലു പറയുന്നതിങ്ങനെ- ഞാന്‍ രണ്ടു കുട്ടികളുടെ അമ്മ ആണ്. അതുകൊണ്ട് എഴുതുവാന്‍ എന്നിലെ അമ്മ മനസ് പറയുന്നു. മുലയൂട്ടുക എന്നുള്ളത് ഒരു അമ്മയുടെ ഏറ്റവും പാവനവും പരിശുദ്ധവും ആയ വികാരം ആണ്.

ദൈവികമാണ്. അതിലൂടെ വിശപ്പ് മാറ്റുക എന്നതിലുപരി സ്‌ട്രോങ്ങ് ബോണ്ടിങ് ആണ് രൂപപ്പെടുന്നത്. ആ മാതൃസ്‌നേഹം കുഞ്ഞു അനുഭവിച്ചു തുടങ്ങുന്നത് മുലപ്പാലിലൂടെയും. എന്നിലെ അമ്മ എപ്പോഴും സ്വാര്‍ത്ഥത ഉള്ള അമ്മ ആണ്. മുലയൂട്ടലിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.

അവിടെ തുറിച്ചു നോട്ടങ്ങള്‍ ഉണ്ടോ എന്നൊന്നും നോക്കാറില്ല. ആരെയും തുറന്നു കാണിക്കാതെ മുലയൂട്ടാന്‍ ആണ് എല്ലാ അമ്മയും ഇഷ്ടപ്പെടുക. കാരണം ആ സ്വകാര്യത അമ്മയ്ക്കും കുട്ടിക്കും മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ തന്നെ പബ്ലിക് സ്ഥലത്തും മുലയൂട്ടിയിട്ടുണ്ട്. ബാഡ് എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടില്ല.

പിന്നെ എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അതും അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയില്‍ നിന്നും. ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു importance ആണ് ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പയിനോ ഒരമ്മയ്ക്കുള്ളത്.

Related posts