കടുവാമാഷ് ഇതിലും എത്രയോ ഭേദം; കണക്ക് പഠിക്കാത്ത മൂന്നാം ക്ലാസുകാരിക്ക് അധ്യാപകന്‍റെ ചൂരൽ പ്രയോഗം; ചികിത്സതേടി വിദ്യാർഥിനി

പ​ത്ത​നം​തി​ട്ട: എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ചൂ​ര​ൽ കൊ​ണ്ട് ക്രൂരമായി അടിച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ആ​റ​ന്മു​ള​ ഇ​ട​യാ​റ​മു​ള എ​രു​മ​ക്കാ​ട് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ മെ​ഴു​വേ​ലി സ്വ​ദേ​ശി ബി​നോ​ജ് കു​മാ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക്ലാ​സി​ൽ  എ​ഴു​തു​ന്ന​തി​നാ​യി ന​ൽ​കി​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ബു​ക്കി​ൽ പ​ക​ർ​ത്താ​ത്ത​തി​നാ​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ  ബിനോജ് ചൂ​ര​ൽ കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ കു​ട്ടി​യെ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യി. പി​ന്നീ​ട് കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​ന് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​വും ജു​വ​നൈ​ൽ ജ​സ്റ്റീ​സ് നിയമപ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment