നായയുടെ കഴുത്തിൽ കല്ല് കെട്ടി കുളത്തിലിട്ടു;  പുറത്തെടുത്തപ്പോൾ കണ്ടത് ദേഹമാസകലം വെട്ടിയ നിലയിൽ; ഏവരേയും ഞെട്ടിച്ച കാഴ്ച കാട്ടാക്കടയിൽ


കാ​ട്ടാ​ക്ക​ട: നാ​യ​യെ ക​ഴു​ത്തി​ലെ ച​ങ്ങ​ല​യി​ൽ ക​ല്ല് കെ​ട്ടി കു​ള​ത്തി​ൽ ത​ള്ളി ക്രൂ​ര​ത. ശ​രീ​ര​ത്തി​ൽ മു​ഴു​വ​ൻ വെ​ട്ടേ​റ്റ് അ​വ​ശ​യാ​യ നാ​യ​യെ ര​ക്ഷി​ച്ച് നാ​ട്ടി​ലെ യു​വാ​ക്ക​ളും ഫ​യ​ർ​ഫോ​ഴ്‌​സും. വി​ള​പ്പി​ൽ​ശാ​ല നൂ​ലി​യോ​ട് ഇ​ര​ട്ട​ക്കു​ള​ങ്ങ​ളി​ൽ മേ​ലെ​കു​ള​ത്തി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​ണ് ജീ​വ​ന് വേ​ണ്ടി കു​ള​ത്തി​ൽ കി​ട​ന്ന് പി​ട​യു​ന്ന നാ​യ​യെ പ്ര​ദേ​ശ​ത്തെ ഒ​രു സം​ഘം യു​വാ​ക്ക​ൾ കാ​ണു​ന്ന​ത്. ഉ​ട​ൻ ഇ​വ​ർ നാ​യ​യെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

നാ​യ എ​ന്തി​ലോ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത് ആ​ണ് കാ​ര​ണം എ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​വ​ർ ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ചു.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി നാ​യ​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ആ​ണ് ച​ങ്ങ​ല​യി​ൽ ക​ല്ല് കെ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന​ത് മ​ന​സി​ലാ​കു​ന്ന​ത്.

ഉ​ട​നെ ഇ​വ​ർ നാ​യ​യെ ച​ങ്ങ​ല​യി​ൽ നി​ന്ന് മോ​ചി​പ്പി​ച്ച് ക​ര​യ്ക്ക് ക​യ​റ്റി. നാ​യ​യു​ടെ ത​ല​യി​ൽ ഉ​ൾ​പ്പ​ടെ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ വെ​ട്ടേ​റ്റ​തി​ന് സ​മാ​ന​മാ​യ മു​റി​വു​ക​ൾ ഉ​ണ്ട്. ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം പ​റ​ഞ്ഞു.

മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ഒ​രാ​ളാ​ണ് ക​ഴു​ത്തി​ലെ ച​ങ്ങ​ല​യി​ൽ ക​ല്ലു​കെ​ട്ടി നാ​യ​യെ കു​ള​ത്തി​ൽ ത​ള്ളി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

Related posts

Leave a Comment