ക​സേ​ര​യി​ൽ  കാ​ലു​യ​ർ​ത്തി വ​ച്ച് ഇരുന്നത് ഇഷ്ടപ്പെട്ടില്ല;  ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ  നി​ല​വി​ള​ക്കു​കൊ​ണ്ട് യു​വ​തി​യു​ടെ ത​ല​യ്ക്ക​ടി​ച്ചു തകർത്തു; വൈക്കത്ത് നടന്ന ഞെട്ടിക്കുന്ന സംഭവകഥയിങ്ങനെ…

വൈ​ക്കം: കാ​ലി​ൻ​മേ​ൽ കാ​ൽ ക​യ​റ്റി വ​ച്ചി​രു​ന്ന് യു​വ​തി ടി​വി കാ​ണു​ന്ന​തി​നെ​ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ നി​ല​വി​ള​ക്കു​കൊ​ണ്ട് യു​വ​തി​യു​ടെ ത​ല​യ്ക്ക​ടി​ച്ചു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ക്കം ഉ​ദ​യ​നാ​പു​രം അ​ക്ക​ര​പ്പാ​ടം മു​പ്പ​തി​ൽ ര​ജി​കു​മാ​റി​ന്‍റെ ഭാ​ര്യ അ​ഞ്ജു (28)വി​നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ൽ ക​സേ​ര​യി​ൽ ഇ​രു​ന്ന് കാ​ലു​യ​ർ​ത്തി വ​ച്ച് അ​ഞ്ജു ടി​വി ക​ണ്ട​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. ഇ​തേ ചൊ​ല്ലി ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ ബൈ​ജു (46) അ​ഞ്ജു​വു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ഞ്ജു​വി​ന് നി​ല​വി​ള​ക്കി​നു​ള്ള അ​ടി​യേ​റ്റ​ത്.

ഉ​ട​ൻ​വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യു​ടെ ത​ല​യ്ക്ക് 21 തു​ന്ന​ലി​ടേ​ണ്ടി​വ​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​ജു​വി​ന്‍റെ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വൈ​ക്ക​ത്ത് കോ​ഴി​ക്ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബൈ​ജു സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വിലാണ്.

Related posts