അണിഞ്ഞൊരുങ്ങി സുന്ദരികളായി തമിഴ് സ്ത്രീകൾ വീണ്ടും;  ബസിൽ മോഷണം നടത്തുന്നതിനിടെ ഇരുപത്തിയ‍ ഞ്ചുകാരിയെ പിടികൂടി യാത്രക്കാർ  പോലീസിന് കൈമാറി

കോ​ട്ട​യം: ബ​സി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന ത​മി​ഴ് സ്ത്രീ ​വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങി. ഇ​ന്ന​ലെ അ​ധ്യാ​പി​ക​യു​ടെ ബാ​ഗി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് മ​ധു​ര സ്വ​ദേ​ശി മ​ഹ (26)യെ ​യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി ചി​ങ്ങ​വ​നം പോ​ലീ​സി​ന് കൈ​മാ​റി. മ​ഹ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ചി​ങ്ങ​വ​നം പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പേ​രും വി​ലാ​സ​വും മാ​റ്റി​പ​റ​ഞ്ഞ് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ഇ​വ​ർ. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​കെഎ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് സം​ഭ​വം. ക​ല്ലി​ശേ​രി​യി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ കു​റി​ച്ചി​യി​ലെ ഒ​രു സ്കൂ​ൾ അ​ധ്യാ​പി​ക ജാ​ന്നി പു​ന്നൂ​സി​ന്‍റെ ബാ​ഗി​ൽ നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ബാ​ഗി​ന്‍റെ സി​ബ് തു​റ​ന്ന് പ​ണം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ക​ണ്ട അ​ധ്യാ​പി​ക മ​റ്റു യാ​ത്ര​ക്കാ​രോ​ട് വി​വ​രം പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി ചി​ങ്ങ​വ​നം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts