സുഹൃത്തുക്കളുടെ ലഹരി ഉപയോഗം പു​റ​ത്ത​റി​യി​ച്ചു; പ​തി​നേ​ഴു​കാ​ര​ന് സു​ഹൃ​ത്തു​ക്ക​ളുടെ ക്രൂര മർദനം;  മർദനത്തിന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വഴി പ്രചരിപ്പിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം…

ക​ള​മ​ശേ​രി: മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗം വീ​ട്ടു​കാ​രെ അ​റി​യി​ച്ചെ​ന്ന പേ​രി​ൽ പ​തി​നേ​ഴു​കാ​ര​നെ സു​ഹൃ​ത്തു​ക്ക​ള്‍ മ​ര്‍​ദി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യി പ​രാ​തി. ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ പ​തി​നേ​ഴു​കാ​ര​നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടെ​റ​സി​ൽ കൊ​ണ്ടു​പോ​യി അ​ർ​ധ ന​ഗ്ന​നാ​ക്കി മെ​റ്റ​ലി​ൽ മു​ട്ട് കു​ത്തി നി​ർ​ത്തി​യ ശേ​ഷ​മാ​ണ് മ​ർ​ദി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം വ​രു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​ക​ൾ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷൂ​ട്ട് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ല് പേ​ർ ക​ള​മ​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ര​ണ്ട് പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ല​ഹ​രി ഉ​പ​യോ​ഗം വീ​ട്ടി​ല്‍ അ​റി​യി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. ശ​രീ​ര​മാ​സ​ക​ലം സു​ഹൃ​ത്തു​ക്ക​ൾ മാ​റി മാ​റി വ​ന്ന് മ​ർ​ദി​ക്കു​ന്ന​താ​യി വീ​ഡി​യോ​ക​ളി​ൽ കാ​ണാം.

ജ​ന​നേ​ന്ദ്രി​യ​ത്തി​ലും കാ​ല് കൊ​ണ്ട് തൊ​ഴി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്നു ലോ​ബി പി​ടി​മു​റു​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. രാ​ഷ്ട്രീ​യ ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ കേ​സു​ക​ൾ തേ​ച്ച് മാ​യ്ച്ച് ക​ള​യു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

മർദനത്തിന്‍റെ വീഡിയോ കാണാം.

Related posts

Leave a Comment