കി​ട്ടേ​ണ്ട​ത് കി​ട്ടി​യാ​ൽ ഹി​റ്റ്‌ലറും പ​റ​യും മ​ല​യാ​ളം…! ഭാ​ര്യ​യെ മ​ർ​ദി​ച്ച ഭ​ർ​ത്താ​വി​നെ അ​യ​ൽ​ക്കാ​ര​ൻ “പ​ഞ്ഞി​ക്കി​ട്ടു’; സംഭവം പയ്യന്നൂരില്‍

പ​യ്യ​ന്നൂ​ര്‍: മ​ര്‍​ദ​നം സ​ഹി​ക്കാ​നാ​വാ​തെ അ​യ​ല്‍​വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി​യ ഭാ​ര്യ​യെ പി​ന്തു​ട​ര്‍​ന്നെ​ത്തി കൈ​ക്കോ​ടാ​ലി കൊ​ണ്ടാ​ക്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ അ​യ​ല്‍​വാ​സി കൈ​കാ​ര്യം ചെ​യ്തു.

ഒ​ടു​വി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ ഭാ​ര്യ​യും അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ​ന​മേ​റ്റ ഭ​ര്‍​ത്താ​വും പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​മാ​യി.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തേ​കാ​ലോ​ടെ അ​ര​വ​ഞ്ചാ​ലി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വീ​ട്ടി​ൽ വ​ച്ച് ഭ​ര്‍​ത്താ​വി​ന്‍റെ മ​ര്‍​ദ​നം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് 31 കാ​രി​യാ​യ വീ​ട്ട​മ്മ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി​യ​ത്.

പി​ന്തു​ട​ര്‍​ന്നെ​ത്തി​യ 46കാ​ര​നാ​യ ഭ​ര്‍​ത്താ​വ് അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി കൈ​ക്കോ​ടാ​ലി​കൊ​ണ്ട് വീ​ണ്ടും മ​ര്‍​ദി​ക്ക​വേ​യാ​ണ് വീ​ട്ടു​കാ​ര​ൻ ഇ​ട​പെ​ട്ട​ത്. ഭ​ർ​ത്താ​വി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ അ​യ​ൽ​വാ​സി പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

പി​ന്നീ​ട് വെ​ട്ടാ​ന്‍ വ​രു​ന്ന പോ​ത്തി​നോ​ട് വേ​ദ​മോ​തി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ഇ​യാ​ൾ മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ല​ങ്ങ് പെ​രു​മാ​റി. ഇ​തോ​ടെ പു​ലി​യെ പോ​ലെ വ​ന്ന ഭ​ർ​ത്താ​വ് എ​ലി​യാ​യി മാ​റി.

ഭാ​ര്യ ത​ന്‍റേ​താ​ണെ​ങ്കി​ലും അ​യ​ല്‍​വീ​ട്ടി​ല്‍ ക​യ​റി​യു​ള്ള പ്ര​ക​ട​നം വേ​ണ്ടാ​യി​രു​ന്നെ​ന്ന ബോ​ധം വ​രു​ന്പോ​ഴേ​ക്കും മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ൽ ത​ല്ലേ​റ്റി​രു​ന്നു. ഇ​നി ഉ​പ​ദ്ര​വി​ക്ക​രു​തേ എ​ന്ന നി​ല​വി​ളി​യാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് അ​യ​ൽ​ക്കാ​ര​ൻ തെ​ല്ലൊ​ന്ന​യ​ഞ്ഞ​ത്.

പ​ണ്ടാ​രോ പ​റ​ഞ്ഞ​തു പോ​ലെ കി​ട്ടേ​ണ്ട​ത് കി​ട്ടി​യാ​ൽ ഹി​റ്റ്‌ലറും പ​റ​യും മ​ല​യാ​ളം എ​ന്ന​ത് ഇ​യാ​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​താ​ണ്ട് ശ​രി​യാ​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment