ഫോട്ടോ എടുക്കാനെത്തിയ  ബന്ധുക്കളെ തടഞ്ഞു; വിവാഹം കഴിഞ്ഞിറങ്ങിയ വരന് വധുവിന്‍റെ ബന്ധുക്കളുടെ  വക ക്രൂരമർദനം; ഗുരുവായൂരിൽ നടന്ന സംഭവമിങ്ങനെ

ഗുരുവായൂർ: വി​വാ​ഹം ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ ന​വ​വ​ര​നെ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ മർദിച്ചതായി പരാതി. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ വ​ര​നും വ​ധു​വും ഒ​രു​വ​ർ​ഷം മു​ന്പ് ഉ​റ​പ്പി​ച്ച വി​വാ​ഹ​ത്തി​നാ​യാ​ണ് ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. രാ​വി​ലെ വി​വാ​ഹ​ത്തി​നി​ടെ വ​ധു​വി​ന്‍റെ ഏ​താ​നും ചി​ല ബ​ന്ധു​ക്ക​ൾ ഇ​വ​രു​ടെ ഫോ​ട്ടോ എ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ ഫോ​ട്ടോ എ​ടു​ക്ക​രു​തെ​ന്ന് വ​ര​നും വ​ധു​വും നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് വി​വാ​ഹ​ശേ​ഷം ക്ഷേ​ത്ര​ത്തി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​ര​നെ ഏ​താ​നും​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വ​ര​നും വ​ധു​വും വിവാഹവേഷം ധരിച്ചുതന്നെ ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ സ്റ്റേ​ഷ​നി​ൽ എ​ത്തി മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി.

ക്ഷേ​ത്ര​ത്തി​ലെ സെ​ക്യൂ​രി​റ്റി​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ർ​ദി​ച്ച നാ​ലു​പേ​രെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ർ​ദി​ച്ച നാ​ലു​പേ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts