അപൂര്‍വ നാമകരണകര്‍മം! ജനിച്ചു രണ്ടാം ദിവസം ആറുമണിക്കൂര്‍ നീണ്ട ഹൃദയ ശസ്ത്രക്രിയ; കുഞ്ഞിന് ആശുപത്രിയില്‍ വച്ചുതന്നെ ഡോക്ടര്‍മാര്‍ പേരും ഇട്ടു

mariyaകൊ​​​ച്ചി: ജ​​​നി​​​ച്ച് ര​​​ണ്ടാം​​നാ​​ൾ ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​യ്ക്കു വി​​​ധേ​​​യ​​​യ​​​യാ​​​കേ​​​ണ്ടി​​വ​​​ന്ന കു​​​ഞ്ഞി​​​ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​ച്ചു​​ത​​ന്നെ പേ​​രി​​ട്ടു. എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് ഈ ​​​അ​​​പൂ​​​ർ​​​വ നാ​​​മ​​​ക​​​ര​​​ണ​​​ക​​​ർ​​​മം ന​​​ട​​​ന്ന​​​ത്. ര​​​ണ്ടാ​​​ഴ്ച മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​ന് ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം മ​​​രി​​​യ എ​​​ന്നാ​​​ണ് പേ​​​രി​​​ട്ട​​​ത്. ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​ർ ത​​​ന്നെ കു​​​ട്ടി​​​ക്ക് പേ​​​രി​​​ട​​​ണ​​​മെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് ച​​​ട​​​ങ്ങ് ന​​​ട​​​ന്ന​​​ത്. ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​ത്താ​​​ൽ ജീ​​​വ​​​ൻ തി​​​രി​​​കെ ല​​​ഭി​​​ച്ച കു​​​ട്ടി​​​ക്ക് ദൈ​​​വ​​​മാ​​​താ​​​വി​​​ന്‍റെ പേ​​​രാ​​​ണ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ൽ​​​കി​​​യ​​​ത്.

പാ​​​ലാ ന​​​രി​​​യ​​​ങ്ങാ​​​നം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സോ​​​ണി-​​​സി​​​നി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ കു​​​ട്ടി കോ​​​ട്ട​​​യ​​​ത്തെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് ജ​​​നി​​​ച്ച​​​ത്. ജ​​​നി​​​ച്ച് ര​​​ണ്ടാം ദി​​​വ​​​സം​​​ത​​​ന്നെ ക​​​ടു​​​ത്ത ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​യെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ​​​നി​​​ന്നും ശു​​​ദ്ധീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ര​​​ക്തം ഹൃ​​​ദ​​​യ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം ക​​​ര​​​ളി​​​ലേ​​​ക്ക് പോ​​​കു​​​ന്ന അ​​​പൂ​​​ർ​​​വ അ​​​സു​​​ഖ​​​മാ​​​യി​​​രു​​​ന്നു കു​​​ട്ടി​​​ക്ക് . ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ കേ​​​വ​​​ലം അ​​​ഞ്ചു ശ​​​ത​​​മാ​​​നം സാ​​​ധ്യ​​​ത മാ​​​ത്ര​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ലി​​സി ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ. ​​​സി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം കോ​​​ട്ട​​​യ​​​ത്തേ​​​ക്കു പു​​​റ​​​പ്പെ​​​ടു​​​ക​​​യും കു​​​ട്ടി​​​യു​​​മാ​​​യി പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് മ​​​ട​​​ങ്ങി ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തു​​​ക​​​യും ഉ​​​ട​​​ൻ​​​ത​​​ന്നെ ശ​​​സ്ത്ര​​​ക്രി​​​യ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ആ​​​റു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട അ​​​തി​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം കു​​​ട്ടി​​​യെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി. ഡോ. ​​​തോ​​​മ​​​സ് മാ​​​ത്യു, ഡോ. ​​​എ​​​ഡ്വി​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, ഡോ. ​​​അ​​​നു ജോ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ​. പ​​​രി​​​പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​ത്തോ​​​ടെ​​​യാ​​​ണ് കു​​​ഞ്ഞ് വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ഡോ. ​​​തോ​​​മ​​​സ് മാ​​​ത്യു പ​​​റ​​​ഞ്ഞു. ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, ഡോ. ​​​റോ​​​ണി മാ​​​ത്യു ക​​​ട​​​വി​​​ൽ, ഡോ. ​​​ജേ​​​ക്ക​​​ബ് ഏ​​​ബ്ര​​​ഹാം, ഡോ. ​​​ജോ ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ കു​​​ട്ടി​​​യെ യാ​​​ത്ര​​​യാ​​​ക്കാ​​​ൻ എ​​​ത്തി​​​യി​​​രു​​​ന്നു.

Related posts