അച്ചടിപിശകോ? ചോദ്യം മനസിലാകാതെ വിദ്യാര്‍ഥികള്‍ വലഞ്ഞു; ബികോംകാരുടെ കണക്കു പരീക്ഷയും ഒരു കണക്കായി

mathsexam

ചെ​​റു​​തോ​​ണി: മ​​ഹാ​​ത്മ​​ഗാ​​ന്ധി യൂ​​ണി​​വ​​ഴ്സി​​റ്റി ബി​​കോം മൂ​​ന്നാം​​വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ക​​ണ​​ക്കു​​പ​​രീ​​ക്ഷ​​യും ’ക​​ണ​​ക്കാ​​യി’. അ​​ക്കൗ​​ണ്ടിം​​ഗ് ഫോ​​ർ മാ​​നേ​​ജീ​​രി​​യ​​ൽ ഡി​​സി​​ഷ​​ൻ എ​​ന്ന വി​​ഷ​​യ​​ത്തി​​ലെ പ​​രീ​​ക്ഷ​യെ​ക്കു​റി​ച്ചാ​ണ് ആ​ക്ഷേ​പം. 31-നു ​​ന​​ട​​ത്താ​​നി​​രു​​ന്ന പ​​രീ​​ക്ഷ വാ​​ഹ​​ന പ​​ണി​​മു​​ട​​ക്ക് മൂ​ല​മാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്.

80 മാ​​ർ​​ക്കി​​ന്‍റേ​താ​​യി​രു​ന്നു പ​​രീ​​ക്ഷ. ഇ​​തി​​ൽ 34, 35 ചോ​​ദ്യ​​ന​​ന്പ​​റു​​ക​​ളി​​ലു​​ള്ള ക​​ണ​​ക്കു​​ക​​ളാ​ണു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഉ​​ത്ത​​രം മു​​ട്ടി​​ച്ച​​ത്. ഒ​​രു ചോ​​ദ്യ​​ത്തി​​ന് ഷെ​​യ​​ർ ക്യാ​​പ്പി​​റ്റ​​ൽ 2.40 ല​​ക്ഷം എ​​ന്ന​​തി​​നു​​പ​​ക​​രം 24 ല​​ക്ഷം എ​​ന്നാ​​ണ് അ​​ച്ച​​ടി​​ച്ചി​​രു​​ന്ന​​ത്. ചോ​​ദ്യം മ​​ന​​സി​​ലാ​​കാ​​തെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ വ​​ല​​ഞ്ഞു. എ​​ന്നാ​​ലി​​ത് അ​​ച്ച​​ടി​​പി​​ശ​​കാ​​ണെ​​ന്നു വേ​​ണ​​മെ​​ങ്കി​​ൽ ക​​രു​​താം.

അ​​ടു​​ത്ത ചോ​​ദ്യ​​ത്തി​​ന് ഏ​​തു​​രീ​​തി​​യി​​ൽ നോ​​ക്കി​​യാ​​ലും ഉ​​ത്ത​​രം ടാ​​ലി​​യാ​​കു​​ന്നി​​ല്ല. 35-ാമ​​ത്തെ ചോ​​ദ്യ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​ത്ര​​മ​​ല്ല അ​​ധ്യാ​​പ​​ക​​രും കു​​ടു​​ങ്ങി. ബാ​​ല​​ൻ​​സ് ഷീ​​റ്റ് ത​​യാ​​റാ​​ക്കാ​​നു​​ള്ള ചോ​​ദ്യ​​ത്തി​​ൽ തെ​​റ്റു​​ക​​ളു​​ടെ പ​​ട്ടി​​ക​​ത​​ന്നെ​​യാ​​യി​​രു​​ന്നു. 15 മാ​​ർ​​ക്കി​​ന്‍റെ ര​​ണ്ടു ചോ​​ദ്യ​​ങ്ങ​​ൾ​​ക്കാ​ണു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഉ​​ത്ത​​ര​​മി​​ല്ലാ​​തെ​ പോ​​യ​​ത്. ഇ​​തി​​നെ​​തി​​രെ പ​രാ​തി ന​ൽ​കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നീ​ക്കം.

കൂ​​ടാ​​തെ, എം​​കോം പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​ലെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യും വി​​വാ​​ദ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. 2016 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ​ പോ​​ലും ഫ​​ലം 14 മാ​​സ​​ത്തോ​​ള​​മാ​​യി​​ട്ടും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. മേ​​യി​​ൽ പി​​ജി നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ ന​​ട​​ക്കാ​​നി​​രി​​ക്കു​​ക​​യാ​​ണ്.

ക​​ഴി​​ഞ്ഞ മൂ​​ന്നു സെ​​മ​​സ്റ്റ​​റു​​ക​​ളു​​ടെ​​യും ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കാ​​ത്ത​​തി​​നാ​​ൽ പ​​രീ​​ക്ഷ​​യി​​ൽ തോ​​ൽ​​ക്കു​​ക​​യോ മാ​​ർ​​ക്ക് കു​​റ​​യു​​ക​​യോ ചെ​​യ്തി​​ട്ടു​​ള്ള​​വ​​ർ​​ക്കു ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന അ​​വ​​സ​​ര​​ങ്ങ​​ൾ ന​​ഷ്ട​​മാ​​കു​​ന്ന സ്ഥി​​തി​​യി​​ലാ​​ണ്.

Related posts