മാ​ര്‍​ട്ടി​ന്‍ ചി​ത്രീ​ക​രി​ച്ച പ​രാ​തി​ക്കാ​രി​യു​ടെ ന​ഗ്ന വീ​ഡി​യോ എവിടെ ? പോ​ലീ​സി​നു ക​ണ്ടെ​ത്ത​ണം; തെ​ളി​വെ​ടു​പ്പി​നൊ​രു​ങ്ങി അ​ന്വേ​ഷ​ണസം​ഘം

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഫ്‌​ളാ​റ്റി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​നെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്.

നാ​ല് ദി​വ​സ​ത്തേ​യ്ക്കാ​ണു ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​കി​യി​ട്ടു​ള്ള​ത്. പ്ര​തി​യെ മ​റൈ​ന്‍​ഡ്രൈ​വ്, കാ​ക്ക​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ്‌​ലാ​റ്റി​ലും ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ തൃ​ശൂ​ര്‍ മൂ​ണ്ടൂ​രി​ലും എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ഇ​തി​നു പു​റ​മെ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. പ​ണ​മി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും സാ​മ്പ​ത്തി​ക സോ​ത്ര​സു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണു നാ​ലു ദി​വ​സ​ത്തേ​ക്ക് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​കി​യി​ട്ടു​ള്ള​ത്.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ഇ​ന്ന​ല​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ ന​ഗ്ന വീ​ഡി​യോ മാ​ര്‍​ട്ടി​ന്‍ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തും തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സി​നു ക​ണ്ടെ​ത്ത​ണം.

എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ലെ ഫ്ളാ​റ്റി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യെ​യാ​ണ് പ്ര​തി ത​ട​ങ്ക​ലി​ല്‍​വ​ച്ച് ശാ​രീ​രി​ക​മാ​യും ലൈം​ഗി​ക​മാ​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ പ്ര​തി​യെ ക​ഴി​ഞ്ഞ 10 ന് ​രാ​ത്രി​യോ​ടെ തൃ​ശൂ​ര്‍ മു​ണ്ടൂ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment