ചർച്ചയാണ് സമാധാനത്തിനുള്ള മാർഗമെന്ന് ഫ്രാൻസിസ് മാർപാപ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ഭീ​ക​ര​ത​യും ആ​യു​ധ​ങ്ങ​ളു​മ​ല്ല സം​വാ​ദം, നീ​തി, സ​ഹാ​നു​ഭൂ​തി എ​ന്നി​വ​യാ​ണ് സ​മാ​ധാ​ന​നി​ർ​മി​തി​ക്കു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. യ​ഹൂ​ദ റ​ബ്ബി​മാ​രു​ടെ യൂ​റോ​പ്യ​ൻ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളെ വ​ത്തി​ക്കാ​നി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​ത്ത് യ​ഹൂ​ദ​വി​രു​ദ്ധ പ്ര​ക​ട​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ൽ മാ​ർ​പാ​പ്പ ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ചു. അ​ത്ത​രം സം​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി.

യ​ഹൂ​ദ​രും ക്രൈ​സ്ത​വ​രും ത​മ്മി​ൽ സം​വ​ദി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മാ​ർ​പാ​പ്പ എ​ടു​ത്തു പ​റ​ഞ്ഞു. ക്രൈ​സ്ത​വ​ർ യ​ഹൂ​ദ വേ​രു​ക​ൾ പ​ങ്കി​ടു​ന്ന​വ​രാ​ണ്. ക്രൈ​സ്ത​വ​ർ​ക്കു ത​ങ്ങ​ളെ​ത​ന്നെ മ​ന​സി​ലാ​ക്കാ​ൻ യ​ഹൂ​ദ​മ​തം ആ​വ​ശ്യ​മാ​ണ്.

വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ 1986ൽ ​റോ​മി​ലെ സി​ന​ഗോ​ഗ് സ​ന്ദ​ർ​ശി​ക്ക​വേ യ​ഹൂ​ദ​രെ “ന​മ്മു​ടെ ജേ​ഷ്ഠസ​ഹോ​ദ​ര​ർ” എ​ന്നു​വി​ളി​ച്ച​ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഓ​ർ​ത്തെ​ടു​ത്തു. യ​ഹൂ​ദ-​ക്രി​സ്ത്യ​ൻ സം​വാ​ദം മ​ത​പ​ര​മ​ല്ലെ​ന്നും കു​ടും​ബ​വി​ഷ​യ​മാ​ണെന്നും മാ​ർ​പാ​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment