ബി​​സി​​സി​​ഐയു​​ടെ ക​​ള്ള​​ക്ക​​ളി! ആ​​രോ​​പ​​ണ​​വു​​മാ​​യി പാ​​ക്കി​​സ്ഥാ​​ന്‍ മു​​ന്‍ താ​​രം ഹ​​സ​​ന്‍ റാ​​സ

ക​​റാ​​ച്ചി: ഐ​​സി​​സി 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ അ​​പ​​രാ​​ജി​​ത കു​​തി​​പ്പ് ന​​ട​​ത്തു​​ന്ന ടീം ​​ഇ​​ന്ത്യ​​ക്കെ​​തി​​രേ ആ​​രോ​​പ​​ണ​​വു​​മാ​​യി പാ​​ക്കി​​സ്ഥാ​​ന്‍ മു​​ന്‍ താ​​രം ഹ​​സ​​ന്‍ റാ​​സ വീ​​ണ്ടും രം​​ഗ​​ത്ത്.

പ്ര​​ത്യേ​​ക​​മാ​​യി നി​​ര്‍​മി​​ച്ച പ​​ന്തു​​മാ​​യാ​​ണ് ഇ​​ന്ത്യ ബൗ​​ളിം​​ഗി​​ന് ഇ​​റ​​ങ്ങു​​ന്ന​​തെ​​ന്ന് ക​​ഴി​​ഞ്ഞ​​ദി​​വ​​സം റാ​​സ ന​​ട​​ത്തി​​യ ആ​​രോ​​പ​​ണം പാ​​ക് മു​​ന്‍ ക്യാ​​പ്റ്റ​​ന്‍ വ​​സിം അ​​ക്ര​​ത്തി​​ന്‍റെ വി​​മ​​ര്‍​ശ​​ന​​ത്തി​​നു​​വ​​രെ വ​​ഴി​​തെ​​ളി​​ച്ചി​​രു​​ന്നു.

ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മ​​ത്സ​​ര​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഡി​​ആ​​ര്‍​എ​​സി​​ല്‍ ബി​​സി​​സി​​ഐ​​യും ഐ​​സി​​സി​​യും ഇ​​ന്ത്യ​​ക്ക് അ​​നു​​കൂ​​ല നി​​ല​​പാ​​ടു​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്നു എ​​ന്ന റാ​​സ​​യു​​ടെ പു​​തി​​യ ആ​​രോ​​പ​​ണം.

ഇ​​ന്ത്യ​​യു​​ടെ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ പ​​ന്തി​​ല്‍ ഹെ​​ൻ‌റി​​ച്ച് ക്ലാ​​സ​​ന്‍ ഡി​​ആ​​ര്‍​എ​​സി​​ലൂ​​ടെ പു​​റ​​ത്താ​​യ​​ത് തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ ആ​​യി​​രു​​ന്നു എ​​ന്നാ​​ണ് റാ​​സ​​യു​​ടെ ആ​​രോ​​പി​​ണം. ഡി​​ആ​​ര്‍​എ​​സി​​നു ശേ​​ഷം അ​​തൃ​​പ്തി അ​​റി​​യി​​ച്ചാ​​ണ് ക്ലാ​​സ​​ന്‍ ക്രീ​​സ് വി​​ട്ട​​ത്.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ 101 നോ​​ട്ടൗ​​ട്ടി​​ലൂ​​ടെ ഏ​​ക​​ദി​​ന ക​​രി​​യ​​റി​​ല്‍ 49 സെ​​ഞ്ചു​​റി​​യെ​​ന്ന സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​ന്‍റെ റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പ​​മെ​​ത്തി​​യ വി​​രാ​​ട് കോ​​ഹ്‌​​ലി, ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ കീ​​പ്പ​​ര്‍ ക്യാ​​ച്ചി​​ലൂ​​ടെ പു​​റ​​ത്താ​​യി​​രു​​ന്നു എ​​ന്നും ഡി​​ആ​​ര്‍​എ​​സി​​ല്‍ പ​​ന്ത് ട്രാ​​ക്ക് ചെ​​യ്യു​​ന്ന ശ​​ബ്ദം ല​​ഭി​​ച്ചി​​ല്ല എ​​ന്ന ആ​​രോ​​പ​​ണ​​വും ഇ​​തി​​നി​​ടെ ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. കോ​​ഹ്‌​​ലി 37 റ​​ണ്‍​സി​​ല്‍ നി​​ല്‍​ക്കു​​മ്പോ​​ഴാ​​യി​​രു​​ന്നു അ​​ത്.

Related posts

Leave a Comment