സ്വാതിയും ശ്യാമും ഒന്നായി; നി​ര്‍​ധ​ന യു​വ​തി​ക്ക് ക​തി​ര്‍​മ​ണ്ഡ​പ​മൊ​രു​ക്കി വാട്സ് ആപ് കൂട്ടായ്മ; ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച സ​ന്തോ​ഷ​ത്തി​ൽ ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍


ക​ടു​ത്തു​രു​ത്തി: നി​ര്‍​ധ​ന യു​വ​തി​ക്ക് ക​തി​ര്‍​മ​ണ്ഡ​പ​മൊ​രു​ക്കി മ​റ​വ​ന്തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ എ​ന്‍റെ ഗ്രാ​മം വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ.

നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​യ വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​ജീ​വി​തം തു​ട​ങ്ങി​യ​ത് ആ​ലി​ന്‍​ചു​വ​ട് സ്വ​ദേ​ശി​യാ​യ ഭ​ദ്ര​ന്‍റെയും സി​ന്ധു​വി​ന്‍റെ​യും മ​ക​ളാ​യ സ്വാ​തി​യും ശ്യാ​മു​മാ​ണ്.

ചേ​ര്‍​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​യാ​യ ശ്യാ​മു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യ​ത്തി​ന് ശേ​ഷം കോ​വി​ഡ് ദു​രി​ത​ങ്ങ​ളും തൊ​ഴി​ലി​ല്ലാ​യ്മ​യും വ​ര്‍​ധി​ച്ച​തോ​ടെ ര​ജി​സ്റ്റ​ര്‍ വി​വാ​ഹം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു സ്വാ​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍.

സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്താ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന​റി​ഞ്ഞ എ​ന്‍റെ ഗ്രാ​മം പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് വി​വാ​ഹം ന​ട​ത്തി ന​ല്‍​കാ​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വാ​തി​യു​ടെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​റു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി.

വീ​ട് പെ​യി​ന്‍റിം​ഗ്, പ​ന്ത​ല്‍, വ​ധു​വി​നും കു​ടു​ംബാം​ഗ​ങ്ങ​ള്‍​ക്കു​മു​ള്ള വ​സ്ത്രം, ചാ​യ​സ​ല്‍​ക്കാ​രം, വി​വാ​ഹ​സ​ദ്യ, ഫോ​ട്ടോ, പൂ​ജാ​ക​ര്‍​മം, ലൈ​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ ചെല​വു​ക​ളും വി​വാ​ഹ​ത്തി​ന് വ​ധു​വി​നാ​യി സ്വ​ര്‍​ണാ​ഭ​ര​ണങ്ങ​ളും പ്ര​വ​ര്‍​ത്ത​ക​ര്‍ ല​ഭ്യ​മാ​ക്കി. ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​ക​രെ വ​ന്ദി​ച്ച് അ​നു​ഗ്ര​ഹം തേ​ടി​യാ​ണ് വ​ധു ക​തി​ര്‍​മ​ണ്ഡ​പ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്.

ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍. രാ​കേ​ഷ്, ഡി​ഡി​പി റോ​യ് പി. ​കു​ര്യാ​ക്കോ​സ്, ബെ​ന്‍​ഷാ​ദ്, കെ.​ജി. ച​ന്ദ്ര​ന്‍, അ​ഡ്വ. സു​ഭാ​ഷ് ച​ന്ദ്ര​ന്‍, അ​ഡ്വ പി.​ആ​ര്‍. പ്ര​മോ​ദ്, ഷൗ​ക്ക​ത്ത് മ​റ​വ​ന്‍, ബി​നു മോ​ഹ​ന്‍, സു​ഗു​ണ​ന്‍ മാ​സ്റ്റ​ര്‍, സു​ര​സി, പ്രേം​ഷാ, റി​യാ​സ്, അ​നൂ​പ് സു​ലൈ​മാ​ന്‍, റ​ഷീ​ദ, ആ​മി​ന, ബി.​ഷി​ജു, ആ​ര്‍.​ര​തീ​ഷ് എ​ന്നി​വ​രാ​ണ് വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Related posts

Leave a Comment