കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ചെ​റു​ക്കാ​ന്‍ അ​മ്മ​മാ​ര്‍ തു​ന്നി​യ​ത് 3000 മാ​സ്‌​ക്കു​ക​ള്‍


നെ​ടു​മ​ങ്ങാ​ട് : കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് ലോ​ക്ക്ഡൗ​ണ്‍ എ​ന്ന ല​ക്ഷ്മ​ണ​രേ​ഖ​യ്ക്കു​ള്ളി​ല്‍ ഇ​രു​ന്ന് അ​മ്മ​മാ​ര്‍ തു​ന്നി​യെ​ടു​ത്ത​ത് 3000 മാ​സ്‌​ക്കു​ക​ള്‍.

തു​ന്നി​യെ​ടു​ത്ത മാ​സ്‌​ക്കു​ക​ള്‍ സൗ​ജ​ന്യ​മാ​യി അ​രു​വി​ക്ക​ര ആ​രോ​ഗ്യ​കേ​ന്ദ്രം, പോ​ലീ​സ് സ്റ്റേ​ഷ​ന്‍, നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്തു. സേ​വാ​ഭാ​ര​തി മ​ണ്ണാ​റം​പാ​റ യൂ​ണി​റ്റ്, മ​ണ്ണാ​റം​പാ​റ ഭ​ദ്ര​കാ​ളീ​ക്ഷേ​ത്ര ട്ര​സ്റ്റ്, ബിജെ​പി യൂ​ണി​റ്റ് ക​മ്മി​റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​ലൂ​ക്കി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ മാ​സ്‌​ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​പ്ര​ണ്ട് ഡോ.​ശി​ല്പാ ബാ​ബു തോ​മ​സ്,അ​രു​വി​ക്ക​ര ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഡോ. ​അ​ഞ്ചു മ​റി​യം, അ​രു​വി​ക്ക​ര സ്റ്റേ​ഷ​നി​ല്‍ സി.​ഐ. ഷി​ബു​കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​ര്‍.​എ​സ്.​എ​സ് ജി​ല്ലാ ഭാ​ര​വാ​ഹി കെ.​ര​മേ​ഷി​ല്‍ നി​ന്നും മാ​സ്‌​ക്കു​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളാ​യ കെ.​അ​നി​ല്‍​കു​മാ​ര്‍, കെ.​ജി.​അ​നീ​ഷ്, സേ​വാ​പ്ര​വ​ര്‍​ത്ത​ക​രാ​യ വി.​എ​സ്.​വി​ഷ്ണു, പാ​റ​യ​ടി ശ​ശി, വി.​എ​ല്‍.​വി​ഷ്ണു, ബി.​പ്ര​മോ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts

Leave a Comment