മാ​സ്‌​ക് ധ​രി​ച്ചി​ല്ല! പ​ര​സ്പ​രം പ​ഴി​ചാ​രി പോ​ലീ​സും ഡോ​ക്ട​റും; തി​രു​വോ​ണ നാളില്‍ നടന്ന സം​ഭ​വ​ത്തെ​കു​റി​ച്ച് ഡോ​ക്ട​ര്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

കൊ​യി​ലാ​ണ്ടി: മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി കൊ​യി​ലാ​ണ്ടി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ എ​ന്‍.​അ​ഖി​ല്‍​ജി​ത്തി​നെ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം കൈയേ​റ്റം ചെ​യ്ത​താ​യാ​ണ് പ​രാ​തി. തി​രു​വോ​ണ നാ​ളി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സി​നെ​തി​രേ ഡോക്ടര്‌ ​റൂ​റ​ല്‍ എ​സ്പി​യ്ക്ക് പ​രാ​തി ന​ല്‍​കി.

സം​ഭ​വ​ത്തെ​കു​റി​ച്ച് ഡോ​ക്ട​ര്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: തി​ങ്ക​ളാ​ഴ്ച ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഉ​ച്ച​യ്ക്ക് ബ​പ്പ​ന്‍​കാ​ടി​ലു​ള​ള അ​മ്മ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു.

ആ ​സ​മ​യ​ത്ത് സ്ഥി​ര​മാ​യി കാ​ണാ​ന്‍ വ​രു​ന്ന രോ​ഗി​യും ബ​ന്ധു​വും മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടു​മാ​യി വ​ന്നു. ഇ​വ​രെ വീ​ട്ടി​ലേ​ക്ക് ക​യ​റ്റാ​തെ വീ​ട്ടി​ലേ​ക്കു​ള​ള വ​ഴി​യി​ല്‍ നി​ര്‍​ത്തി റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് കൊ​യി​ലാ​ണ്ടി സി​ഐ​യു​ടെ വാ​ഹ​നം അ​തു​വ​ഴി വ​ന്ന​ത്.

മാ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞു സി​ഐ അ​സ​ഭ്യം പ​റ​യു​ക​യും കൈയേ​റ്റം ന​ട​ത്തു​ക​യും ചെ​യ്തു.​ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി​പ്പെ​ടാ​ന്‍ പോ​യ​പ്പോ​ള്‍ വീ​ണ്ടും ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു പോ​ലീ​സെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ര്‍​ന്നാ​ണ് റൂ​റ​ല്‍ എ​സ്പി​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പൊ​തു വ​ഴി​യി​ല്‍ നി​ന്ന് സം​സാ​രി​ച്ചു കൊ​ണ്ടി​രു​ന്ന ഡോ​ക്ട​ര്‍ മാ​സ്‌​ക് ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ കീ​ഴ്ത്താ​ടി​യി​ലാ​ണ് മാ​സ്‌​ക് ധ​രി​ച്ചി​രു​ന്ന​തെ​ന്ന് കൊ​യി​ലാ​ണ്ടി സി​ഐ കെ.​സി.​സു​ഭാ​ഷ് ബാ​ബു പ​റ​ഞ്ഞു. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​നെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍ ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​റെ കൈയേ​റ്റം ചെ​യ്തു​വെ​ന്ന പ​രാ​തി​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും സി​ഐ പ​റ​ഞ്ഞു. ഡോ​ക്ട​റെ​ന്ന നി​ല​യി​ല്‍ എ​ല്ലാ പ​രി​ഗ​ണ​ന​യും ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സി​ഐ പ​റ​ഞ്ഞു.

Related posts

Leave a Comment