എം.പി. വിൻസെന്‍റ് ഡിസിസി പ്രസിഡന്‍റ്! വേറിട്ട സമരമുറകളിലൂടെ വളര്‍ന്ന ക്ലാസ് ലീഡര്‍; ഒ​ന്ന​ര വ​ർ​ഷം വൈ​കി​യ നി​യ​മ​നം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ക്കാ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: സ്കൂ​ളി​ൽ കെഎസ്‌യുവി​ന്‍റെ പ​ഴ​യ ക്ലാ​സ് ലീ​ഡ​ർ 41 വ​ർ​ഷ​ത്തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ അ​ധ്യ​ക്ഷസ്ഥാ​ന​ത്ത്. ര​ണ്ടുവ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണു നി​യ​മ​നം. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു ര​ണ്ടുമാ​സം മാ​ത്രം ശേ​ഷി​ച്ചി​രി​ക്കേ​യാ​ണ് ഒ​ന്ന​രവ​ർ​ഷ​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തേ​ക്ക് നി​യ​മ​നം ന​ട​ക്കു​ന്ന​ത്.

ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ഴേ പ്ര​സി​ഡ​ന്‍റുസ്ഥാ​നം ഒ​ഴി​ഞ്ഞു. ആ​റുമാ​സ​മാ​യി ര​ണ്ടു​പേ​ർ​ക്കു പ്ര​സി​ഡ​ന്‍റുസ്ഥാ​നം വീ​തി​ച്ചു ന​ൽ​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ വി​ൻ​സെ​ന്‍റ് പോ​സ്റ്റ​റൊ​ട്ടി​ച്ചും ജാ​ഥ ന​യി​ച്ചും വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി പ്ര​ചാ​ര​ണം ന​യി​ച്ചും പ​ടി​പ​ടി​യാ​യാ​ണ് നേ​തൃ​നി​ര​യി​ലെ​ത്തി​യ​ത്.

തു​ട​ക്കംമു​ത​ലേ ഐ ​ഗ്രൂ​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ച വി​ൻ​സെ​ന്‍റ് ഇ​ട​ക്കാ​ല​ത്ത് ഐ ​ഗ്രൂ​പ്പി​ന്‍റെ തി​രു​ത്ത​ൽ​വാ​ദി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ഐ ​ഗ്രൂപ്പ് നേ​താ​വാ​ണെ​ങ്കി​ലും ഗ്രൂ​പ്പുഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​രേ​യും കൂ​ട്ടി​യി​ണ​ക്കി ക​ർ​മ​നി​ര​ത​രാ​ക്കു​ക​യും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന നേ​താ​വാ​ണ് വി​ൻ​സെ​ന്‍റ്.

വേ​റി​ട്ട​തും ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തു​മാ​യ സ​മ​ര​മു​റ​ക​ളാ​ണ് വി​ൻ​സെ​ന്‍റി​നെ എ​ന്നും ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്.1978 ൽ ​പ​ഠി​ച്ചി​രു​ന്ന ചെ​ങ്ങാ​ലൂ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ക്ലാ​സ് ലീ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തുമു​ത​ൽ തു​ട​ങ്ങി​യ​താ​ണ് വി​ൻ​സെ​ന്‍റി​ന്‍റെ പൊ​തു പ്ര​വ​ർ​ത്ത​ന​വും കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​വും.

സ്കൂ​ൾ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കെഎസ്‌യു താ​ലൂ​ക്ക് ട്ര​ഷ​റ​ർ, താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സ്ഥാ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു.

ടി.​എ​ൻ പ്ര​താ​പ​ൻ എം​പി കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പി​ന്നീ​ട് 1986 ൽ ​ജി​ല്ലാ കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ കെ എസ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​മ്മി​റ്റി​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി. നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

1990 കാ​ല​ഘ​ട്ട​ത്തി​ൽ ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കെ​പി​സി​സി മെ​ന്പ​റാ​യി. പി​ന്നീ​ട് സം​സ്ഥാ​ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി. അ​ക്കാ​ല​ത്ത് തൃ​ശൂ​ർ ജി​ല്ല​യി​ലെ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. അ​പ്പോ​ളോ ട​യേ​ഴ്സ് യൂ​ണി​യ​ൻ, അ​ള​ഗ​പ്പ ടെ​ക്സ്റ്റൈ​ൽ​സ് യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി. സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രി​ക്കേ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി.2011 ൽ ​ഒ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽനി​ന്നു നി​യ​മ​സ​ഭാം​ഗ​മാ​യി.

ഒ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 486 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്, ഒ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, ദേ​ശീ​യ​പാ​ത 544 പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി വി​ട്ടുന​ൽ​കി​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഇ​ര​ട്ടി​യാ​ക്കി ന​ൽ​കി, പീ​ച്ചി മ​ല​യോ​ര മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

ചെ​ങ്ങാ​ലൂ​ർ മാ​ണി​യാ​ക്കു വീ​ട്ടി​ൽ പൗ​ലോ​സി​ന്‍റേയും മേ​രി​യു​ടേ​യും മ​ക​നാ​ണ്. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് തോ​പ്പ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക റെ​ജി​യാ​ണു പ​ത്നി. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ക്ട​ർ, ഐ​റി​ൻ എ​ന്നി​വ​രാ​ണു മ​ക്ക​ൾ.

Related posts

Leave a Comment