മാസ്കില്ലെങ്കിൽ വരേണ്ട! നോ ​മാ​സ്‌​ക് നോ ​എ​ന്‍​ട്രി കാ​മ്പ​യി​ന് പി​ന്തു​ണ​യു​മാ​യി വ്യാ​പാ​രി​ക​ൾ

ക​ണ്ണൂ​ര്‍: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച നോ ​മാ​സ്‌​ക് നോ ​എ​ന്‍​ട്രി, സീ​റോ കോ​ണ്‍​ടാ​ക്ട് ച​ല​ഞ്ച് കാ​മ്പ​യി​നു പി​ന്തു​ണ​യു​മാ​യി വ്യാ​പാ​രി സ​മൂ​ഹം.

എ​ഡി​എം ഇ.​പി. മേ​ഴ്സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണു വി​വി​ധ വ്യാ​പാ​രി, വ്യ​വ​സാ​യി സം​ഘ​ട​ന​ക​ള്‍ ക്യാ​മ്പ​യി​ന് പി​ന്തു​ണ അ​റി​യി​ച്ച​ത്.

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ള്‍, മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ളും ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

ഓ​രോ സം​ഘ​ട​ന​യി​ലെ​യും അം​ഗ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​നാ നേ​തൃ​ത്വം ഉ​റ​പ്പാ​ക്കും.

ജ​ന​ങ്ങ​ള്‍ കൂ​ടു​ന്ന പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍, മ​റ്റ് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ള്‍​ക്കും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ചു.

ആ​ര്‍​ടി​ഒ (എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്) ഒ. ​പ്ര​മോ​ദ്കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​കെ.​പ​ത്മ​നാ​ഭ​ന്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ നൗ​ഷാ​ദ്, സി. ​മ​നോ​ഹ​ര​ന്‍, കെ.​വി. സ​ലിം, അ​സീ​സ്, സാ​ജി​ദ്, ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment