മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ ഷോ​പ്പി​ന് പു​റ​ത്തുപോകണം! മാ​സ്ക് ധ​രി​ക്കാ​ൻ മ​റ​ന്നു; അ​ടി​വ​സ്ത്രം കൊ​ണ്ട് പ്ര​ശ്ന പ​രി​ഹാ​രം​ക​ണ്ട് യു​വ​തി

കോ​വി​ഡ് 19നെ​ത്തു​ട​ർ​ന്ന് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്. സാ​മൂ​ഹ്യ അ​ക​ല​വും മാ​സ്കും നി​ർബ​ന്ധ​മാ​ണ്. മാ​സ്ക് ഇ​ല്ലെ​ങ്കി​ൽ ക​ടു​ത്ത പി​ഴ​യ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​വേ​ണ്ടി വ​രും.

എ​ന്നാ​ൽ മ​റ​വി കാ​ര​ണം മാ​സ്ക് മ​റ​ക്കു​ന്ന ഒ​രു വി​ഭാ​ഗം ഇ​പ്പോ​ഴു​മു​ണ്ട്. മ​റ​വി​യെ കു​റ്റം​പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല? എ​ന്നാ​ൽ മ​നഃ​പൂ​ർ​വം മാ​സ്ക് ധ​രി​ക്കാ​തി​രു​ന്നാ​ലോ? ക​ട​ക​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല.

മാ​സ്ക് ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ഒ​രു യു​വ​തി ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ പി​ക്ക് ആ​ൻ​ഡ് പേ ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ ഷോ​പ്പി​ന് പു​റ​ത്തു പോ​ക​ണ​മെ​ന്ന് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു.

എ​ന്നാ​ൽ ത​ന്‍റെ കൈ​യി​ൽ മാ​സ്കി​ല്ലെ​ന്നും മ​റ​ന്നു​പോ​യെ​ന്നും യുവതി പ​റ​ഞ്ഞി​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വ​ഴ​ങ്ങി​യി​ല്ല.

ഒ​ടു​വി​ൽ യു​വ​തി ത​ന്‍റെ അ​ടി​വ​സ്ത്രം ഊ​രി മാ​സ്കി​ന് പ​ക​രം ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ‌ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

മാ​സ്ക് ധ​രി​ക്കാ​ൻ മ​ടി​യാ​ണെ​ങ്കി​ൽ ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് ചെ​യ്യാ​ൻ ചി​ല​ർ സ്ത്രീ​യെ ഉ​പ​ദേ​ശി​ക്കു​ന്നു​മു​ണ്ട്.

Related posts

Leave a Comment