മ​ല​യോ​ര​ത്തേ​ക്ക്ജനപ്രവാഹം! നാ​ടി​ന്‍റെ ദുഃ​ഖ​മാ​യി മ​ത്താ​യി​യു​ടെ വി​ട​വാ​ങ്ങ​ല്‍; അ​ക​മ്പ​ടി​യാ​യി നി​ര​വ​ധി ആം​ബു​ല​ന്‍​സു​ക​ളും മറ്റ് വാഹനങ്ങളും

പ​ത്ത​നം​തി​ട്ട: മ​ല​യോ​ര​ത്തേ​ക്ക് ഇ​ന്ന​ലെ ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. ചി​റ്റാ​റി​ലെ യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി​യ്ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ 39 ദി​വ​സ​മാ​യി പോ​രാ​ട്ട​ഭൂ​മി​യി​ലാ​യി​രു​ന്ന​വ​ര്‍ കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു ത​ന്നെ ഇ​ന്ന​ലെ അ​രീ​യ്ക്ക​ക്കാ​വി​ലും കു​ട​പ്പ​ന​യി​ലു​മാ​യി എ​ത്തി.

കോ​വി​ഡ് മു​ന്ന​റി​യി​പ്പു​ ക​ള്‍ കൂ​ടെ​ക്കൂ​ടെ ഉ​ച്ച​ഭാ​ഷി​ണി​യി​ല്‍ നി​ന്നു മു​ഴ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​തി​നാ​ല്‍ സാ​മൂ​ഹി​ക​മാ​യ അ​ക​ലം ഒ​ക്കെ സ്വ​യം പാ​ലി​ക്കാ​ന്‍ പ​ല​രും ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്തു.

രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്നു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​മ്പോ​ള്‍ ത​ന്നെ നി​ര​വ​ധി​യാ​ളു​ക​ള്‍ എ​ത്തി​യി​രു​ന്നു. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ, ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ മോ​ര്‍​ച്ച​റി​യി​ലെ​ത്തി. ബ​സ​ലേ​ല്‍ റ​മ്പാ​ന്‍, ബ​ര്‍​സ്‌​കീ​പ്പാ റ​മ്പാ​ന്‍ എ​ന്നി​വ​രു​ടെ പ്രാ​ര്‍​ഥ​ന​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു വി​ലാ​പ​യാ​ത്ര.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ അ​ക​മ്പ​ടി​യാ​യി. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന മ​ത്താ​യി​യു​ടെ അ​ന്ത്യ​യാ​ത്ര​യി​ല്‍ അ​ക​മ്പ​ടി​യാ​യി ആം​ബു​ല​ന്‍​സു​ക​ളും നി​ര​ന്നു.

മൈ​ല​പ്ര, കു​മ്പ​ളാം​പൊ​യ്ക, വ​ട​ശേ​രി​ക്ക​ര, പേ​ഴും​പാ​റ തു​ട​ങ്ങി​യ ജം​ഗ്ഷ​നു​ക​ളി​ല്‍ ആ​ളു​ക​ള്‍ കാ​ത്തു​നി​ന്ന് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, പി.​സി. ജോ​ര്‍​ജ്, രാ​ജു ഏ​ബ്ര​ഹാം, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി.​തോ​മ​സ്, ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജ്, മു​ന്‍ എം​പി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, മ​ല​യോ​ര ക​ര്‍​ഷ​ക​ര​ക്ഷാ​സ​മി​തി നേ​താ​വ് ജോ​യി ക​ണ്ണ​ന്‍​ചി​റ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ ജോ​സ​ഫ് എം.​പു​തു​ശേ​രി, പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, കു​ഞ്ഞു​കോ​ശി പോ​ള്‍, ജോ​ര്‍​ജ് വ​ര്‍​ഗീ​സ് കൊ​പ്പാ​റ, വ​ര്‍​ഗീ​സ് പേ​ര​യി​ല്‍, എം.​എ​സ്. രാ​ജേ​ന്ദ്ര​ന്‍, പ​ഴ​കു​ളം മ​ധു, ഷോ​ണ്‍ ജോ​ര്‍​ജ്, ലി​ജു ജോ​ര്‍​ജ്, എ. ​സു​രേ​ഷ് കു​മാ​ര്‍, റി​ങ്കു ചെ​റി​യാ​ന്‍, ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ടൈ​റ്റ​സ് ജോ​ര്‍​ജ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഫാ.​റോ​യി പി.​തോ​മ​സ്, ഫാ.​ചെ​റി​യാ​ന്‍ ടി. ​സാ​മു​വേ​ല്‍, റെ​ജി മൈ​ല​പ്ര തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Related posts

Leave a Comment