‘എന്നെ കാണാന്‍ പന്നിക്കുട്ടിയെ പോലെയെന്ന് പറഞ്ഞു’; നേരിട്ട പരിഹാസങ്ങളെ കുറിച്ച് ഷംന കാസിം

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ വ​ന്ന് വെ​ള്ളി​ത്തി​ര​യി​ലെ നാ​യി​ക ആ​യി മാ​റി​യ ആ​ളാ​ണ് ഷം​ന കാ​സിം. മി​ക​ച്ച ന​ർ​ത്ത​കി കൂ​ടി​യാ​യ ഷം​ന മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

ശ്രീ ​മ​ഹാ​ല​ക്ഷ്മി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ അ​ന്യ​ഭാ​ഷ​യി​ലും ത​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു. മു​നി​യാ​ണ്ടി വി​ള​ങ്ങി​യാ​ൽ മൂ​ൺ​ട്രാ​മാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി ത​മി​ഴ​ക​ത്തും തി​ള​ങ്ങി.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മാ​സ​മാ​യി​രു​ന്നു ഷം​ന​യു​ടെ വി​വാ​ഹം. വി​വാ​ഹ ശേ​ഷ​വും സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ് താ​രം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന​യു​ടെ ഭ​ർ​ത്താ​വ്. ദു​ബാ​യി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

Inside pics from Shamna Kasim aka Poorna's exotic wedding in ...

ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​രു​മാ​യി ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ള്ള താ​ര​മാ​ണ് ഷം​ന. ഇ​പ്പോ​ഴി​താ പ്ര​സ​വ ശേ​ഷം താ​ൻ നേ​രി​ട്ട ക​മ​ന്‍റു​ക​ളെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് താ​രം.

Actress Shamna Kasim extortion case: Police nabs hairstylist

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം ചി​ല ആ​ളു​ക​ൾ വ​ള​രെ മോ​ശ​മാ​യ ക​മ​ന്‍റ് ചെ​യ്യാ​റു​ണ്ട്. ക​ണ്ടാ​ൽ ഒ​രു പ​ന്നി​ക്കു​ട്ടി​യെ പോ​ലെ ഉ​ണ്ട​ല്ലോ എ​ന്ന് വ​രെ ആ​ളു​ക​ൾ പ​റ​യാ​റു​ണ്ടെ​ന്ന് ഷം​ന പ​റ​ഞ്ഞു. പ​ക്ഷേ താ​ൻ ഇ​പ്പോ​ൾ ഒ​ര​മ്മ ആ​ണെ​ന്ന കാ​ര്യം അ​വ​ർ മ​ന​സി​ലാ​ക്കു​ന്നി​ല്ല. ന​ടി​മാ​ർ എ​ല്ലാ​വ​രും ഗ​ർ​ഭി​ണി ആ​കു​ക​യും പ്ര​സ​വി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. അ​തി​ൽ ചി​ല​ർ പെ​ട്ടെ​ന്ന് ത​ന്നെ മെ​ലി​ഞ്ഞ് പ​ഴ​യ രൂ​പ​ത്തി​ൽ ആ​കും. എ​ല്ലാ​വ​രും ഒ​രു​പോ​ലെ അ​ല്ല​ല്ലോ. അ​വ​രു​ടെ ശ​രീ​ര​പ്ര​കൃ​തം ഒ​രു​പോ​ലെ അ​ല്ല​ല്ലോ. പ​ക്ഷേ ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​ല്ലാം നേ​രി​ടാ​നു​ള്ള ശ​ക്തി എ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​നോ​ട് ആ​യി​രു​ന്നു ഷം​ന​യു​ടെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment