ഇതില്‍ ആര് പറയുന്നത് വിശ്വസിക്കും..? വീ​ട് പണിയാൻ പ​ണം ന​ൽ​കി​യെ​ന്ന് ഫി​ഷ​റീ​സ്, കിട്ടിയില്ലെന്നു മത്സ്യത്തൊഴിലാളി

ആലപ്പുഴ: വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ്. ത​നി​ക്ക് പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി.

വീ​ടി​ല്ലാ​ത്ത ഇ​ദ്ദേ​ഹം ന​വ​ജാ​ത ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി ക​ഴി​യു​ന്ന​ത് ഒ​റ്റ​മു​റി​യി​ൽ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പാ​യ​ൽ​ക്കു​ള​ങ്ങ​ര തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ മു​രു​ക​ദാ​സാ​ണ് ദു​രി​ത​ജീ​വി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്.

2015 ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ഫി​ഷ​റീ​സി​ൽ നി​ന്ന് വീ​ടു നി​ർ​മാ​ണ​ത്തി​ന് 4 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.​

ഇ​തി​ൽ അ​മ്പ​തി​നാ​യി​രം രൂ​പ ആ​ദ്യ ഗ​ഡു​വാ​യി ല​ഭി​ച്ചു.​ഇ​തി​നി​ട​യി​ൽ ഭാ​ര്യ രേ​ഖ​ക്ക് ക്യാ​ൻ​സ​ർ ബാ​ധി​ച്ച​തോ​ടെ ഈ ​തു​ക ചി​കി​ത്സ​ക്കാ​യി ചെ​ല​വ​ഴി​ച്ചു.

പി​ന്നീ​ട് പ​ല​രി​ൽ നി​ന്ന് ക​ടം വാ​ങ്ങി ത​ന്‍റെ 5 സെ​ന്റ് സ്ഥ​ല​ത്ത് ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ചു.​അ​ടു​ത്ത ഗ​ഡു പ​ണ​ത്തി​നാ​യി ചെ​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് 75,000 രൂ​പ ന​ൽ​കി​യ​താ​യി ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ത​നി​ക്ക് പ​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ബാ​ങ്ക് സ്റ്റേ​റ്റ് മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കാ​ട്ടി മു​രു​ക​ദാ​സ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.​എ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ട്ടി​ല്ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹം ഭാ​ര്യ​ക്ക് സു​ഖ​മി​ല്ലാ​തെ വ​ന്ന​തോ​ടെ ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ ചെ​റി​യ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തി​യാ​ണ് ജീ​വി​ക്കു​ന്ന​ത്.​വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ക​ട​യു​ടെ മു​ക​ളി​ൽ മു​റി നി​ർ​മി​ച്ച് ഇ​തി​ലാ​ണ് താ​മ​സം.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ ജ​നി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​മു​ണ്ടെ​ങ്കി​ലും ഈ ​ഒ​റ്റ മു​റി​യി​ൽ ഇ​വ​രു​മാ​യി ക​ഴി​യേ​ണ്ട​തിന്‍റെ ദു:​ഖ​ത്തി​ലാ​ണ് മു​രു​ക​ദാ​സ്

Related posts

Leave a Comment