13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി 37കാരി വീട്ടമ്മ ! യുവതിയുടെ വീട്ടില്‍ കളിക്കാനെത്തുമ്പോഴാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടി…

പതിമൂന്നുവയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Read More

ജാതകദോഷം മാറാന്‍ 13കാരനെ വിവാഹം കഴിച്ച് അധ്യാപിക ! എന്നാല്‍ അധ്യാപിക കുട്ടിയുടെ വീട്ടുകാരോടു പറഞ്ഞത് മറ്റൊരു കഥ…

ജാതകദോഷം മാറാന്‍ തന്റെ 13കാരനായ വിദ്യാര്‍ഥിയെ വിവാഹം കഴിച്ച് അധ്യാപിക. ജലന്തറിലെ ബസ്തി ബാവ ഖേല്‍ എന്ന സ്ഥലത്താണ് ഈ വിചിത്ര സംഭവം നടന്നത്. ജാതക ദോഷം കാരണം തന്റെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ ആശങ്കയിലായിരുന്നുവെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാതകദോഷം മാറാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാന്‍ ജോത്സ്യന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ട്യൂഷന്‍ അധ്യാപികയായ വധുവിന്റെ വിദ്യാര്‍ത്ഥിയാണ് 13കാരന്‍. ട്യൂഷന് വേണ്ടി ഒരാഴ്ച തന്റെ വീട്ടില്‍ നിര്‍ത്തണമെന്നാണ് കുട്ടിയുടെ വീട്ടുകാരോട് അധ്യാപിക പറഞ്ഞത്. ഇതു പ്രകാരം കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിന്ന് തിരിച്ചെത്തിയ കുട്ടി നടന്ന സംഭവങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് വിവാഹം പുറംലോകമറിഞ്ഞത്. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയും ബന്ധുക്കളും ബലംപ്രയോ?ഗിച്ച് ചടങ്ങുകള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഹല്‍ദി-മെഹന്തി ചടങ്ങുകളെല്ലാം വിവാഹത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ…

Read More

ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിന്റെ പ്രതികാരം ! പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ യുവതി മാരകമായി പൊള്ളലേല്‍പ്പിച്ചു; യുവതി ഒളിവില്‍…

നോയിഡ: ശാരീരികബന്ധത്തിനു വഴങ്ങാതിരുന്ന പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ ചൂടാക്കിയ കൊടില്‍ ഉപയോഗിച്ച് യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി.അയല്‍വാസിയും വിവാഹിതയുമായ യുവതി പതിമൂന്നുകാരനായ മകനുമായി മുന്‍പും പലതവണ ശാരീരിക ബന്ധത്തിനു ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു. ഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയിലെ ചപ്രൗള എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. യുവതി ഒളിവിലാണ്. മുപ്പതു വയസിനോടടുത്തു പ്രായമുള്ള യുവതി, ഉച്ചതിരിഞ്ഞു തന്റെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തു കൗമാരക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നു ശാരീരിക ബന്ധത്തിനു പ്രേരിപ്പിച്ചെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്നു ചൂടാക്കിയ കൊടില്‍ ഉപയോഗിച്ചു കൗമാരക്കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു.ഇന്നലെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരവും ഒപ്പം ആയുധം ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരേ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയതെന്ത് എന്നതു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.

Read More