വടക്കൻ ജില്ലയിലെ  മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി;  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം


ക​ണ്ണൂ​ർ: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യും സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല യോ​ഗം ക​ണ്ണൂ​രി​ൽ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് യോ​ഗം.

ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ, ഐ​ജി​മാ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മാ​വോ​യി​സ്റ്റു​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വ​നാ​തി​ർ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ല്കി​യി​രു​ന്നു.

Related posts