ഗോ​​​ള്‍ നേ​​​ടി റൊ​​​ണാ​​​ള്‍ഡോ

ലക്‌​​​സം​​​ബ​​​ര്‍ഗ് സി​​​റ്റി/​​​ബാ​​​കു: 2022 ലോ​​​ക​​​ക​​​പ്പ് ഫു​​​ട്‌​​​ബോ​​​ള്‍ യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ള്‍ഡോ ആ​​​ദ്യ​​​മാ​​​യി ഗോ​​​ള്‍ നേ​​​ടി. പി​​​ന്നി​​​ല്‍ നി​​​ന്ന​​​ശേ​​​ഷം തി​​​രി​​​ച്ച​​​ടി​​​ച്ച് പോ​​​ര്‍ച്ചു​​​ഗ​​​ല്‍ 3-1ന് ​​​ല​​​ക്‌​​​സം​​​ബ​​​ര്‍ഗി​​​നെ തോ​​​ല്‍പ്പി​​​ച്ചു.

അ​​​യ​​​ര്‍ല​​​ന്‍ഡി​​​നെ 1-0ന് ​​​തോ​​​ല്‍പ്പി​​​ച്ച​​​തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ല​​​ക്‌​​​സം​​​ബ​​​ര്‍ഗ് യൂ​​​റോ ചാ​​​മ്പ്യ​​​ന്മാ​​​ര്‍ക്കെ​​​തി​​​രേ ഇ​​​റ​​​ങ്ങി​​​യ​​​ത്. പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നെ ഞെ​​​ട്ടി​​​ച്ച് ജെ​​​ര്‍സ​​​ണ്‍ റോ​​​ഡ്രി​​​ഗ​​​സ് ല​​​ക്‌​​​സം​​​ബ​​​ര്‍ഗി​​​നെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. അ​​​യ​​​ര്‍ല​​​ന്‍ഡി​​​നെ​​​തി​​​രേ​​​യും റോ​​​ഡ്രി​​​ഗ​​​സ് ഗോ​​​ള്‍ നേ​​​ടി​​​യി​​​രു​​​ന്നു. 30-ാം മി​​​നി​​​റ്റി​​​ല്‍ ഹെ​​​ഡ​​​റി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഗോ​​​ള്‍.

ശ​​​ക്ത​​​മാ​​​യി ക​​​ളി​​​ച്ച പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നു 45+2-ാം മി​​​നി​​​റ്റി​​​ല്‍ ഡി​​​യോ​​​ഗോ ജോ​​​ട്ട സ​​​മ​​​നി​​​ല ന​​​ല്കി. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ പോ​​​ര്‍ച്ചു​​​ഗ​​​ല്‍ ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ ഗോ​​​ളെ​​​ത്തി. ജോ​​​വോ കാ​​​ന്‍സ​​​ലോ​​​യു​​​മാ​​​യു​​​ള്ള നീ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ റൊ​​​ണാ​​​ള്‍ഡോ പോ​​​ര്‍ച്ചു​​​ഗ​​​ലി​​​ന് ലീ​​​ഡ് ന​​​ല്‍കി.

ഒ​​​രു ഗോ​​​ള്‍കൂ​​​ടി നേ​​​ടാ​​​ന്‍ റൊ​​​ണാ​​​ള്‍ഡോ​​​യ്ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ല്‍ താ​​​ര​​​ത്തി​​​ന്‍റെ ഷോ​​​ട്ട് നേ​​​രെ ഗോ​​​ളി​​​യു​​​ടെ കൈ​​​ക​​​ളി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു.80-ാം മി​​​നി​​​റ്റി​​​ല്‍ പെ​​​ഡ്രോ നെ​​​റ്റോ​​​യു​​​ടെ കോ​​​ര്‍ണ​​​റി​​​നു ത​​​ല​​​വ​​​ച്ച ജോ​​​വോ പാ​​​ല്‍ഹി​​​ഞ്ഞ പോ​​​ര്‍ച്ചു​​​ഗ​​​ലി​​​ന്‍റെ ജ​​​യ​​മു​​​റ​​​പ്പി​​​ച്ചു.

ജ​​​യ​​​ത്തോ​​​ടെ പോ​​​ര്‍ച്ചു​​ഗ​​​ല്‍ ഗ്രൂ​​​പ്പഎ​​​യി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി. ഗ്രൂ​​​പ്പി​​​ലെ മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ല്‍ സെ​​​ര്‍ബി​​​യ 2-1ന് ​​​അ​​​സ​​​ര്‍ബൈ​​​ജാ​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. സെ​​​ര്‍ബി​​​യ​​​യു​​​ടെ ര​​​ണ്ടു ഗോ​​​ളും അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ മി​​​ട്രോ​​​വി​​​ച്ചി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു.

ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്തി​​​നാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഗോ​​​ള്‍ നേ​​​ടി​​​യ​​​തി​​ന്‍റെ റി​​​ക്കാ​​​ര്‍ഡ് മി​​ട്രോ​​വി​​ച്ച് ഉ​​​യ​​​ര്‍ത്തി. 64 ക​​​ളി​​​യി​​​ല്‍ 41 ഗോ​​​ളാ​​​യി താ​​​ര​​​ത്തി​​​ന്‍റെ പേ​​​രി​​​ലു​​ള്ള​​ത്. യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ല്‍ മൂ​​​ന്നു ക​​​ളി​​​യി​​​ല്‍ അ​​​ഞ്ച് ഗോ​​​ളാ​​​ണ് നേ​​​ടി​​​യ​​​ത്.

Related posts

Leave a Comment