മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ത​ല​യി​ലും വെ​ടി​യേ​റ്റു; ര​ണ്ടു പേ​രു​ടെ പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി

പാ​ല​ക്കാ​ട്: അ​ട്ട​പാ​ടി അ​ഗ​ളി​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളി​ൽ ര​ണ്ടു പേ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ‌​ത്തി​യാ​യി. ശ്രീ​മ​തി, കാ​ർ‌​ത്തി എ​ന്നി​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ട​മാ​ണ് ക​ഴി​ഞ്ഞ​ത്.

ഇ​തി​ൽ ശ്രീ​മ​തി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് അ​ഞ്ച് വെ​ടി​യു​ണ്ട​ക​ളാ​ണ് ക​ണ്ടെ​ത്തിയത്. കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ത​ല​യി​ലും വെ​ടി​യേ​റ്റെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

നേ​ര​ത്തെ, മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നി​യ​മ​സ​ഭ പ്ര​ക്ഷു​ബ്ധ​മാ​യി​രു​ന്നു. പ്ര​തി​പ​ക്ഷം വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. മാ​വോ​യി​സ്റ്റു​ക​ൾ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​പി​ച്ച പ്ര​തി​പ​ക്ഷം ഏ​റ്റു​മു​ട്ട​ലാ​ണെ​ങ്കി​ൽ എ​ങ്ങ​നെ മാ​വോ​യി​സ്റ്റി​ക​ൾ​ക്ക് മാ​ത്രം പ​രി​ക്കു​ണ്ടാ​യി എ​ന്നും ചോ​ദി​ച്ചു.

എ​ന്നാ​ൽ, ഏ​റ്റു​മു​ട്ട​ലി​ൽ ത​ന്നെ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​ത്തി​നു നേ​രെ ആ​ദ്യം വെ​ടി​യു​തി​ർ​ത്ത​ത് മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

Related posts