സ്റ്റൈ​ല്‍ മ​ന്ന​ന്‍ മാ​ക്‌​സി അ​ണ്ണ​ന്‍ ! അ​സ്സ​ല്‍ ത​മി​ഴ്മാ​പ്പി​ള​യാ​യി താ​ലി​കെ​ട്ടി ‘മാ​ക്‌​സ് വെ​ല്‍​; വീ​ഡി​യോ ത​രം​ഗ​മാ​വു​ന്നു…

ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​രം ഗ്ലെ​ന്‍ മാ​ക്‌​സ് വെ​ല്ലി​ന് പ​ര​മ്പ​രാ​ഗ​ത ത​മി​ഴ് ശൈ​ലി​യി​ല്‍ ‘തി​രു​മ​ണം.’ പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ല്‍ വി​നി രാ​മ​ന് മാ​ക്‌​സ്വെ​ല്‍ താ​ലി കെ​ട്ടു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സ് ഫാ​ന്‍ ആ​ര്‍​മി അ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലു​ക​ള്‍ വി​വാ​ഹ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. നി​ല​വി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​ന്റെ ക​ളി​ക്കാ​ര​നാ​ണ് മാ​ക്‌​സ്‌​വെ​ല്‍.

വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സൗ​ഹൃ​ദ​ത്തി​നൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വെ​ച്ചും വി​നി​യു​ടെ ക​ഴു​ത്തി​ല്‍ മാ​ക്‌​സ്വെ​ല്‍ താ​ലി​കെ​ട്ടി​യി​രു​ന്നു.

വി​നി ഇ​ന്ത്യ​ന്‍ വം​ശ​ജ ആ​യി​രു​ന്ന​തി​നാ​ല്‍, ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ​യും താ​ല്‍​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​രു​വ​രും ര​ണ്ടു ത​വ​ണ വി​വാ​ഹി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ശൈ​ലി​യി​ലു​ള്ള വി​വാ​ഹ​ത്തി​ന്റെ ചി​ത്രം ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്ത ദ​മ്പ​തി​ക​ള്‍ ഇ​ങ്ങ​നെ കു​റി​ച്ചി​രു​ന്നു, ‘ഭാ​ര്യ​യും ഭ​ര്‍​ത്താ​വും, ഇ​തി​ലും മി​ക​ച്ച​ത് ഇ​നി വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു.’

പി​ന്നാ​ലെ​യാ​യി​രു​ന്നു ത​മി​ഴ് ആ​ചാ​ര​പ്ര​കാ​ര​മു​ള്ള വി​വാ​ഹം. മാ​ക്‌​സ്വെ​ല്‍-​വി​നി ദ​മ്പ​തി​ക​ളു​ടെ ക​ഴി​ഞ്ഞ മാ​സം പു​റ​ത്തി​റ​ക്കി​യ ത​മി​ഴി​ല്‍ അ​ച്ച​ടി​ച്ച ക​ല്യാ​ണ​ക്കു​റി​യും വൈ​റ​ലാ​യി​രു​ന്നു.

വി​വാ​ഹ അ​നു​ബ​ന്ധ ആ​വ​ശ്യ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന്, 2022 ഐ​പി​എ​ല്‍ സീ​സ​ണി​നു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യും മാ​ക്‌​സ്വെ​ല്‍ വൈ​കി​പ്പി​ച്ചി​രു​ന്നു.

പാ​ക്കി​സ്ഥാ​നി​ലെ ഏ​ക​ദി​ന ട്വ​ന്റി20 പ​ര്യ​ട​ന​ത്തി​നു​ള്ള ഓ​സീ​സ് ടീ​മു​ക​ളി​ലും മാ​ക്‌​സ്വെ​ല്ലി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മാ​ക്‌​സ്വെ​ല്‍ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്‌​സ് ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

11 കോ​ടി രൂ​പ​യ്ക്കാ​ണ് മെ​ഗാ താ​ര ലേ​ല​ത്തി​നു മു​ന്നോ​ടി​യാ​യി റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​ര്‍ അ​ധി​കൃ​ത​ര്‍ മാ​ക്‌​സ്വെ​ല്ലി​നെ നി​ല​നി​ര്‍​ത്തി​യ​ത്.

ടീ​മി​നൊ​പ്പ​മു​ള്ള ആ​ദ്യ സീ​സ​ണാ​യ 2021ല്‍ 15 ​ക​ളി​യി​ല്‍ 42.75 ശ​രാ​ശ​രി​യി​ല്‍ 513 റ​ണ്‍​സാ​ണു മാ​ക്‌​സ്വെ​ല്‍ അ​ടി​ച്ചെ​ടു​ത്ത​ത്.

മാ​ക്‌​സ്വെ​ല്‍ ഇ​ല്ലാ​തെ 2022 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മാ​ക്‌​സ് വെ​ല്‍ ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ ബാം​ഗ്ലൂ​ര്‍ 205 റ​ണ്‍​സ് നേ​ടി​യി​ട്ടും പ​ഞ്ചാ​ബി​നോ​ട് അ​ഞ്ചു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment