വിവാഹമോചനം ആവശ്യപ്പെട്ട് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; ആശുപത്രിയില്‍എത്തിച്ചത് പോലീസ്; സംഭവത്തെക്കുറിച്ച് ഹരിത പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ബേ​പ്പൂ​ർ നാ​ലു​പു​ര​ക്ക​ണ്ടി കു​നി​യി​ൽ ഹ​രി​ത​യാ​ണ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ബീ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് ഹ​രി​ത​യെ ഭ​ർ​ത്താ​വ് ബേപ്പൂ​ർ കൈ​യടി​ത്തോ​ട് അ​ന്പാ​ലി വീ​ട്ടി​ൽ ഷാ​ജി മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ഹ​രി​ത വീ​ട്ടി​ൽനി​ന്ന് ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ ഹ​രി​ത​യെ പി​ന്നീ​ട് മാ​റാ​ട് പോ​ലീ​സാ​ണ് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ത​നി​ക്ക് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽനി​ന്ന് നി​ര​ന്ത​ര​മാ​യി പീ​ഡ​നം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​താ​യി ഹ​രി​ത പ​റ​ഞ്ഞു.

ത​ന്നെ മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് വാ​ട​കവീ​ട്ടി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ വാ​ട​ക വീ​ട്ടി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ച് ഭ​ർ​ത്താ​വ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നും ചെ​ല​വി​ന് ന​ൽ​കി​യി​ല്ലെ​ന്നും ഹ​രി​ത പ​റ​യു​ന്നു.

ചെ​ല​വി​ന് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്ത ഹ​രി​ത​യ്ക്ക് അ​നു​കൂ​ല​മാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വി​ധി വ​ന്നി​രു​ന്നു.

ഇ​തും ഭ​ർ​തൃ​വീ​ട്ടു​കാ​ർ നി​ര​സി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് താ​ൻ വീ​ണ്ടും ഭ​ർ​തൃവീ​ട്ടി​ൽ എ​ത്തി​യ​തെ​ന്നും ഹ​രി​ത പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ന്നെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഷാ​ജി​യും വീ​ട്ടു​കാ​രും വീ​ണ്ടും പീ​ഡി​പ്പി​ക്കു​ന്ന​തെ​ന്നും ഹ​രി​ത പ​റ​ഞ്ഞു.

വി​വാ​ഹ​മോ​ച​ന​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ ത​ന്നെ വീ​ണ്ടും മ​ർ​ദി​ക്കു​മെ​ന്ന് ഭ​ർ​ത്താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗം മു​ഴു​വ​നും മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യുംഹ​രി​ത പ​റ​ഞ്ഞു. ത​ല​യ്ക്കും പ​രി​ക്കു​ണ്ടെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് മാ​റാ​ട് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽനി​ന്ന് മൊ​ഴി പ​ക​ർ​പ്പ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts