വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും പ്രി​യ​ങ്ക​രി ! കോ​ഴി​ക​ളോ​ടൊ​പ്പം തീ​റ്റ തേ​ടി​യും കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ച്ചും നടക്കുന്ന മയില്‍ കൗ​തു​ക കാ​ഴ്ച​യാ​കു​ന്നു

പു​ൽ​പ്പ​ള്ളി: കോ​ഴി​ക​ളോ​ടൊ​പ്പം വ​ള​രു​ന്ന മ​യി​ൽ കൗ​തു​ക കാ​ഴ്ച​യാ​വു​ന്നു. പു​ൽ​പ്പ​ള്ളി കൊ​ള​വ​ള്ളി ഗോ​പി​നാ​ഥ​ൻ-​സു​ജി​നി ദ​ന്പ​തി​മാ​രു​ടെ വീ​ട്ടി​ലാ​ണ് ഈ ​കാ​ഴ്ച.

ഒ​രു വ​ർ​ഷം മു​ന്പ് ഗോ​പി​നാ​ഥ​ൻ ബ​ന്ധു​വി​ന് വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ല​ഭി​ച്ച നാ​ല് മു​ട്ട​ക​ൾ കോ​ഴി​ക്ക് അ​ട വെ​ച്ച് വി​രി​യി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു മു​ട്ട​ക​ളും വി​രി​ഞ്ഞെ​ങ്കി​ലും മൂ​ന്നെ​ണ്ണം ച​ത്തു. അ​വ​ശേ​ഷി​ച്ച ഒ​രെ​ണ്ണ​മാ​ണ് ഇ​പ്പോ​ൾ വീ​ട്ടി​ലെ കോ​ഴി​ക​ൾ​ക്കൊ​പ്പം തീ​റ്റ തേ​ടു​ന്ന​ത്.

രാ​വി​ലെ മു​ത​ൽ കോ​ഴി​ക​ളോ​ടൊ​പ്പം തീ​റ്റ തേ​ടി​യും കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ച്ചും ന​ട​ക്കു​ക​യാ​ണ് ഈ ​മ​യി​ൽ. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ക​ഴി​യും. പു​ല​ർ​ച്ചെ വീ​ണ്ടും കോ​ഴി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് ന​ട​ക്കും.

ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ പ്രി​യ​ങ്ക​രി​യാ​ണ് ഈ ​മ​യി​ൽ. മ​യി​ൽ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​ത​റി​ഞ്ഞ് വ​നം വ​കു​പ്പെ​ത്തി​യെ​ങ്കി​ലും കൂ​ട്ടി​ല​ട​ക്കാ​തെ വ​ള​ർ​ത്താ​ൻ സ​മ്മ​തി​ച്ച​താ​യി സു​ജി​നി പ​റ​ഞ്ഞു.

Related posts

Leave a Comment