മ​യ്യി​ൽ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചാ​ൽഫോ​ണി​ൽ അ​പ​ശ​ബ്ദം! മ​റു​ത​ല​യ​ക്ക​ൽ നി​ന്ന് എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് ഈ ​ലോ​ക​ത്ത് ത​ന്നെ ആ​ർ​ക്കും മ​ന​സി​ലാ​കി​ല്ല

മ​യ്യി​ൽ: മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ലാ​ൻ​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ചാ​ൽ വി​ളി​ക്കു​ന്ന​യാ​ൾ ചു​റ്റി​പോ​കും.

കാ​ര​ണം മ​റു​ത​ല​യ​ക്ക​ൽ നി​ന്ന് എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് ഈ ​ലോ​ക​ത്ത് ത​ന്നെ ആ​ർ​ക്കും മ​ന​സി​ലാ​കി​ല്ല. ലൈ​നി​ന്‍റെ ത​ക​രാ​റ് മൂ​ലം അ​പ​ശ​ബ്ദം മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കേ​ൾ​ക്കു​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​ൻ പോ​ലു​ള്ള ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫോ​ണു​ക​ൾ ത​ക​രാ​റാ​യാ​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പ​യ​ർ ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും മ​യ്യി​ൽ സ്റ്റേ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ​ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts

Leave a Comment