പ​ള്ളി​ക്കു​ന്നി​ൽ  വാ​ർ​ത്താ​സം​ഘ​ത്തി​ന്‍റെ കാ​റി​ൽ ബ​സി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്; സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക​ണ്ണൂ​ർ:  വാ​ർ​ത്താ​സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ൽ ബ​സി​ടി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്നു​രാ​വി​ലെ ഏ​ഴോ​ടെ പ​ള്ളി​ക്കു​ന്ന് ശ്രീ​പു​ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ണ്ണൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് കാ​റി​ലി​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​മു​ള്ള ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു.

മാ​തൃ​ഭൂ​മി ന്യൂ​സ് റി​പ്പോ​ർ​ട്ട​ർ അ​രു​ൺ ഗോ​പി, കാ​മ​റാ​മാ​ൻ ജി​ഷ്ണു, ഡ്രൈ​വ​ർ സു​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​ട്ടാ​ന്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Related posts