എം.​ബി. രാജേഷിനു 12 ലക്ഷം മതിപ്പുള്ള കാർ, 30 ലക്ഷത്തിന്‍റെ നിക്ഷേപം; ഭാര്യയും അച്ഛനും അമ്മയ്ക്കും ലക്ഷങ്ങളുടെ ബാങ്ക് അക്കൗണ്ട്

 പാലക്കാട്: ഷൊ​ർ​ണൂ​ർ മാ​ന്പ​റ്റ​യി​ൽ ക​യി​ലി​യാ​ട് സ്വ​ദേ​ശി​യാ​യ എം.​ബി.​രാ​ജേ​ഷ് സാ​ന്പ​ത്തി​കശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എ​ൽ​എ​ൽ​ബി​യും നേ​ടി​യി​ട്ടു​ണ്ട്. നാ​മ​നി​ർ​ദേശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന സ​മ​യ​ത്തു എം.​ബി.​രാ​ജേ​ഷി​ന്‍റെ കൈ​യി​ൽ 5,000 രൂ​പ​യും ഭാ​ര്യ​യു​ടെ കൈ​യി​ൽ 5,000 രൂ​പ​യും അ​മ്മ​യു​ടെ കൈ​വ​ശം 3,000 രൂ​പ​യും അ​ച്ഛ​ന്‍റെ കൈ​വ​ശം 2,000 രൂ​പ​യും ഉ​ള്ള​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എം.​ബി.​രാ​ജേ​ഷി​ന് 12 ല​ക്ഷം മ​തി​പ്പുവി​ല​യു​ള്ള 2015 മോ​ഡ​ൽ റ​നോ​ൾ​ട്ട് ഡ​സ്റ്റ​ർ എ​സ്​യുവി കാ​റും, ഭാ​ര്യ​യ്ക്ക് 15,000 രൂ​പ​യും 20,000 രൂ​പ​യും മ​തി​പ്പു​വി​ല​യു​ള്ള ര​ണ്ടു ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്. എം.ബി. രാ​ജേ​ഷി​ന്‍റെ പേ​രി​ൽ വിവിധ ബാങ്കുകളിലായി 30,79,234 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്.

ഇ​തി​ൽ 2,625 രൂ​പ​യു​ടെ സ്റ്റേ​റ്റ് ബാ​ങ്കി​ലെ നി​ക്ഷേ​പം ഭാ​ര്യ​യു​മാ​യു​ള്ള ജോ​യി​ന്‍റ് അ​ക്കൗ​ണ്ടാ​ണ്. എ​ൽ​ഐ​സി, എ​സ്ബിഐ ലൈ​ഫ് യൂ​ണി​റ്റ് ലി​ങ്ക്ഡ്, പോ​സ്റ്റ് ഓ​ഫീ​സ് ലൈ​ഫ് ഇ​ൻ​ഷ്വറ​ൻ​സ് എ​ന്നി​വ​യി​ലാ​യി 8,11,385 രൂ​പ​യു​ടെ പോ​ളി​സി​യും എം.​ബി. രാ​ജേ​ഷി​നു​ണ്ട്. ഇ​തി​നുപു​റ​മെ കാ​ർ ലോ​ണ്‍ ഇ​ന​ത്തി​ൽ 2,37,706 രൂ​പ​യു​ടെ​യും ഭാ​ര്യ​യു​മാ​യു​ള്ള ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ൽ 56,715 രൂ​പ​യു​ടെ ഭ​വ​ന​വാ​യ്പ​യും അ​ട​ക്കം 2,94,421 രൂ​പ​യു​ടെ ബാ​ധ്യ​ത​യും ഉ​ണ്ട്.

ഭാ​ര്യ​യു​ടെ പേ​രി​ൽ മൂന്നുല​ക്ഷം വി​ല​യു​ള്ള 120 ഗ്രാം ​സ്വ​ർ​ണം, മ​ല​യാ​ളം കമ്യൂ​ണി​ക്കേ​ഷ​ൻ​സി​ൽ 100 രൂ​പ​യു​ടെ ഓ​ഹ​രി, 15 സെ​ന്‍റ് സ്ഥ​ലം, 20 ല​ക്ഷം രൂ​പ മ​തി​പ്പുവി​ല​യു​ള്ള 1950 സ്ക്വ​യ​ർ​ഫീ​റ്റ് വീ​ട് എ​ന്നി​വ​യു​ണ്ട്. വിവിധ  ബാങ്കുകളിലായി 2,95,153.43 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്. ഇ​തി​നുപു​റ​മെ 8,26,511 രൂപ​യു​ടെ വി​വി​ധ ഇ​ൻഷ്വറ​ൻ​സ് പോ​ളി​സി​ക​ളു​മു​ണ്ട്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യിൽ എം.​ബി. രാ​ജേ​ഷു​മാ​യു​ള്ള ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ൽ 56,715 രൂ​പ​യു​ടെ ഭ​വ​നവാ​യ്പ​യു​മു​ണ്ട്.

മ​ക്ക​ളു​ടെ പേ​രി​ൽ 40 ഗ്രാം ​സ്വ​ർ​ണ​വും 200 ഗ്രാം ​സ്വ​ർ​ണവു​മു​ണ്ട്. അ​ച്ഛ​ന്‍റെ പേ​രി​ൽ 0.33 ഹെ​ക്ട​ർ ഭൂ​മി​യും വിവിധ ബാ​ങ്കു​ക​ളി​ലാ​യി 8,97,930 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്. ഇ​തി​നു പു​റ​മേ ബാ​ങ്കി​ൽ മൂ​ന്നുല​ക്ഷം രൂ​പ​യു​ടെ കാ​ർ​ഷി​ക വാ​യ്പ​യു​മു​ണ്ട്. അ​മ്മ​യു​ടെ പേ​രി​ൽ 0.12 ഹെ​ക്ട​ർ ഭൂ​മി​യു​മു​ണ്ട്. കൂ​ടാ​തെ ച​ള​വ​റ​യി​ൽത​ന്നെ 0.28 ഹെ​ക്ട​ർ പു​ര​യി​ട​ത്തി​ൽ 1750 സ്ക്വ​യ​ർ​ഫീ​റ്റ് വീ​ടും വിവിധ ബാങ്കുകളിലാ‍യി 14,02,001 രൂ​പ​യു​ടെ നി​ക്ഷേ​പ​വു​മു​ണ്ട്.

Related posts