ത​മി​ഴ് നാ​ട്ടി​ലു​ള്ള വ്യ​ക്തി​യാ​ണ്, സ്ഥി​രം വി​ളി​ക്കും! ത​മി​ഴ്‌​നാ​ട്ടി​ല്‍ ഹ​ണി​യു​ടെ പേ​രി​ല്‍ ക്ഷേ​ത്രം

അ​ഭി​ന​യ​ത്തി​നൊ​പ്പം സൗ​ന്ദ​ര്യം കൊ​ണ്ടും മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് ഹ​ണി​റോ​സ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ താ​രം ഇ​ട​യ്ക്കി​ടെ പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ള്‍​ക്കും വീ​ഡി​യോ​ക​ള്‍​ക്കും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്.

ഇ​പ്പോ​ളി​താ ന​ടി​യു​ടെ ഒ​രു ആ​രാ​ധ​ക​നെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ത​ന്നെ നി​ര​ന്ത​രം ഫോ​ണ്‍ ചെ​യ്യു​ന്നൊ​രു ആ​രാ​ധ​ക​നെ​ക്കു​റി​ച്ചാ​ണ് ഹ​ണി റോ​സ് പ​റ​ഞ്ഞ​ത്. ത​മി​ഴ് നാ​ട്ടി​ലു​ള്ള വ്യ​ക്തി​യാ​ണ്. സ്ഥി​രം വി​ളി​ക്കും.

ത​മി​ഴ് നാ​ട്ടി​ലെ ഒ​രു ഗ്രാ​മ പ്ര​ദേ​ശ​ത്തി​ല്‍ നി​ന്നു​ള​ള വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് അ​വി​ടെ​യൊ​രു അ​മ്പ​ല​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്, ആ ​അ​മ്പ​ല​ത്തി​ലെ പ്ര​തി​ഷ്ഠ താ​ന്‍ ആ​ണെ​ന്നു​മാ​ണ്- ഹ​ണി റോ​സ് പ​റ​ഞ്ഞു.

ആ ​ക്ഷേ​ത്രം പോ​യി ക​ണ്ടി​ട്ടു​ണ്ടോ എ​ന്ന് അ​വ​താ​ര​ക​ന്‍ ചോ​ദി​ക്കു​മ്പോ​ള്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ മ​റു​പ​ടി. പി​ന്നാ​ലെ ഇ​തെ​നി​ക്ക് ട്രോ​ള്‍ കി​ട്ടാ​നു​ള്ള പ​രി​പാ​ടി​യാ​കാ​ന്‍ എ​ല്ലാ സാ​ധ്യ​ത​യു​മു​ണ്ടെ​ന്നും ഹ​ണി റോ​സ് പ​റ​യു​ന്നു​ണ്ട്.

നേരത്തെ ഖുശ്ബുവിന്‍റെ അടക്കമുള്ള താരങ്ങളുടെ പേരിൽ ആരാധ കർ തമിഴ്നാട്ടിൽ ക്ഷേത്രം പണിതിരുന്നു
വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ബോ​യ്ഫ്ര​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​യി​രു​ന്നു ഹ​ണി റോ​സി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം.

മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ഹ​ണി റോ​സ് അ​ഭി​ന​യി​ച്ചു.

അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള റോ​ളു​ക​ള്‍​ക്കൊ​പ്പം ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലും ഹ​ണി റോ​സ് തി​ള​ങ്ങി. മ​ല​യാ​ള​ത്തി​ല്‍ ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് ഉ​ള്‍​പ്പെ​ടെ​യു​ള​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി ശ്ര​ദ്ധേ​യയാ​യ​ത്.

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മോ​ണ്‍​സ്റ്റ​റാ​ണ് ഹ​ണി റോ​സി​ന്‍റെ ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള മ​ല​യാ​ള ചി​ത്രം.

തെ​ലു​ങ്കി​ൽ ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ​യു​ടെ ചി​ത്ര​ത്തി​ലും ത​മി​ഴി​ല്‍ പ​ട്ടാം​പൂ​ച്ചി എ​ന്ന ചി​ത്ര​ത്തി​ലും ഹ​ണി ഇ​പ്പോ​ള്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment