സ്വർണത്തേക്കാൾ വില!നിശാപാർട്ടികളിലെ സമ്പന്നരുടെ ഇഷ്ട ലഹരിയായ‘പാ​​​ർ​​​ട്ടി ഡ്ര​​​ഗു’മായി ഇരുപത്തി മൂന്നുകാരൻ പിടിയിൽ; ഐ​​​സ്മെ​​​ത്തുമെന്നറിയപ്പെടുന്ന ലഹരിയുടെ വിലകേട്ടാൽ ഞെട്ടും

ചി​​​റ​​​യി​​​ൻ​​​കീ​​​ഴ്: എ​​​ക്സൈ​​​സി​​​ന്‍റെ​​​യും എ​​​ക്സൈ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ​​​യും സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ മാ​​​ര​​​ക​​​മാ​​​യ ന്യൂ​​​ജ​​​ന​​​റേ​​​ഷ​​​ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി യു​​​വാ​​​വ് പി​​​ടി​​​യി​​​ലാ​​​യി.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര അ​​​രു​​​വി​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​ദ​​​ർ​​​ശ് (23) ആ​​​ണ് എ​​​ക്സൈ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ‘ഐ​​​സ്മെ​​​ത്ത്’, ‘പാ​​​ർ​​​ട്ടി ഡ്ര​​​ഗ്’ തു​​​ട​​​ങ്ങി​​​യ പേ​​​രു​​​ക​​​ളി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ‘മെ​​​ഥി​​​ലി​​​ൻ ഡ​​​യോ​​​ക്സി മെ​​​ത്താം​​​ഫെ​​​റ്റ​​​മി​​​ൻ’(MDMA) എ​​​ന്ന മാ​​​ര​​​ക സി​​​ന്ത​​​റ്റി​​​ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ൽ​​​പ്പ​​​ന​​​യ്ക്കാ​​​യി ബൈ​​​ക്കി​​​ൽ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു വ​​​രു​​​മ്പോ​​​ഴാ​​​ണ് ഇ​​​യാ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

500 മി​​​ല്ലി​​​ഗ്രാം എം​​​ഡി​​​എം​​​എ കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​തു​​​പോ​​​ലും പ​​​ത്തു​​​വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വ് ശി​​​ക്ഷ കി​​​ട്ടാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ് എ​​​ന്നി​​​രി​​​ക്കെ ഇ​​​യാ​​​ളി​​​ൽ നി​​​ന്നും 10560 മി​​​ല്ലി​​​ഗ്രാം മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ഒ​​​രു ഗ്രാ​​​മി​​​ന് 3000 മു​​​ത​​​ൽ 5000 രൂ​​​പ വ​​​രെ വി​​​ല​​​യു​​​ള്ള എം​​​ഡി​​​എം​​​എ നി​​​ശാ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ സ​​​മ്പ​​​ന്ന​​​രു​​​ടെ ല​​​ഹ​​​രി ആ​​​യ​​​തി​​​നാ​​​ലാ​​​ണ് ‘പാ​​​ർ​​​ട്ടി ഡ്ര​​​ഗ് ’ എ​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ബം​​​ഗ​​​ളൂ​​​രു, ഗോ​​​വ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നും എം​​​ഡി​​​എം​​​എ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്നു ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ എ​​​ക്സൈ​​​സി​​​ന്‍റെ ര​​​ഹ​​​സ്യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ അ​​​ര​​​വി​​​ന്ദ്, ഐ​​​ബി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ സ​​​ജി,സു​​​ധീ​​​ഷ്കൃ​​​ഷ്ണ, അ​​​ശോ​​​ക് കു​​​മാ​​​ർ,സ​​​ന്തോ​​​ഷ് സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ അ​​​രു​​​ൺ​​​മോ​​​ഹ​​​ൻ,സു​​​ഭാ​​​ഷ്,ദി​​​നു, ജാ​​​ഫ​​​ർ,സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ക്സൈ​​​സ് ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​യ അ​​​ഭി​​​ലാ​​​ഷ്,ഹ​​​രീ​​​ഷ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ്ര​​​തി​​​യെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Related posts

Leave a Comment