ജാ​മ്യം നി​ന്ന​തി​ന് വീ​ട് ജ​പ്തി ചെ​യ്ത​ സംഭവം; വീട്ടമ്മയുടെ നിരാഹാര സമരത്തിന്  പിന്തുണയുമായി മേധാപട്കർ

ക​ള​മ​ശേ​രി: ജാ​മ്യം നി​ന്ന​തി​ന് വീ​ട് ജ​പ്തി ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന വീ​ട്ട​മ്മയെ കാണാൻ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക മേ​ധാ​പ​ട്ക​ർ എത്തി. ഇ​ട​പ്പ​ള്ളി മാ​നാ​ത്ത്പാ​ട​ത്ത് വീ​ട്ടി​ൽ പ്രീ​ത ഷാ​ജി​യു​ടെ സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് സ​മ​ര നാ​യി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. മാ​ർ​ച്ച് 8 വ​നി​താ ദി​നം അ​ടു​ത്തു കൊ​ണ്ടി​രി​ക്കെ ഒ​രു സ്ത്രീ​യു​ടെ സ​മ​രം നേ​ര​മ്പോ​ക്കാ​യി സ​ർ​ക്കാ​ർ കാ​ണ​രു​തെ​ന്നും മേ​ധാ​പ​ട്ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക മേ​ധാ​പ​ട്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​ങ്ങ​ൾ അ​ക്ര​മാ​സ​ക്ത​മാ​കാ​തെ നോ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അവർ ആ​വ​ശ്യ​പ്പെ​ട്ടു. സാ​മ്പ​ത്തി​ക വി​ദ​ഗ്ദ​ർ ഉ​ൾ​പ്പെ​ടു​ന്ന ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നടപടികൾ കൈക്കൊള്ളണം. ര​ണ്ടു ല​ക്ഷം രൂ​പ 2 കോ​ടി​യാ​യതെ​ങ്ങി​നെ​യെ​ന്ന് വി​ശ​ദ​മാ​ക്ക​ണം.

സ​ർ​ഫാ​സി നി​യ​മം ജ​ന​വി​രു​ദ്ധ​മാ​ണ്. ബാ​ങ്കിം​ഗ് നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​ത​ണം. ഇ​തി​നെ​തി​രെ ജ​ന​വി​രു​ദ്ധ വി​കാ​രം ഉ​യ​ർ​ന്നു വ​ര​ണം. സം​സ്ഥാ​ന ധ​ന​കാ​ര്യ മ​ന്ത്രി​യോ​ട് ഈ ​കാ​ര്യം സം​സാ​രി​ക്കു​മെ​ന്നും ദേ​ശീ​യ ത​ല​ത്തി​ലേക്ക് ഈ ​വി​ഷ​യം എത്തിക്കാൻ സം​ഘ​ട​ന പ്രശ്നം ഏ​റ്റെ​ടു​ക്കു​മെ​ന്നും മേ​ധാ പ​റ​ഞ്ഞു.

പ്രീ​ത​യു​ടെ ആ​രോ​ഗ്യ​നി​ല പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യാ​ണ് മേ​ധാപ​ട്ക​ർ സ​മ​ര​പ്പ​ന്ത​ൽ വി​ട്ട​ത്. ക​ഴി​ഞ്ഞ 14 ദി​വ​സ​മാ​യി പ്രീ​ത നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​ണ്. 240 ദി​വ​സ​ത്തെ സ​മ​ര​ത്തി​ന് ശേ​ഷ​മാ​ണ് നി​ര​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്.

Related posts