സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ര്‍​ദേ​ശം നി​യ​മ​വി​രു​ദ്ധം; മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് ബാ​ങ്ക് ഗ്യാ​ര​ണ്ടി ഈ​ടാ​ക്ക​രു​തെ​ന്ന് ഹൈക്കോടതി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് ബാ​ങ്ക് ഗ്യാ​ര​ണ്ടി ഈ​ടാ​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. കൊ​ല്ലം ട്രാ​വ​ന്‍​കൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശ​നം തേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ഡി​വി​ഷ​ന്‍ ബ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ഒ​ന്നാം വ​ര്‍​ഷ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് ബാ​ങ്ക് ഗ്യാ​ര​ണ്ടി ന​ല്‍​ക​ണ​മെ​ന്ന സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ര്‍​ദേ​ശം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. എ​ന്‍​ട്ര​ന്‍​സ് ക​മ്മി​ഷ​ണ​ര്‍ ന​ല്‍​കി​യ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ലും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലും നാ​ല് വ​ര്‍​ഷ​ത്തെ ബാ​ങ്ക് ഗ്യാ​ര​ണ്ടി ന​ല്‍​ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ബാ​ങ്ക് ഗ്യാ​ര​ണ്ടി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.

Related posts