മലയാളി വിദ്യാർഥിനിയുടെ മരണം! ഞെട്ടൽ മാറാതെ സുഹൃത്തുക്കൾ

ഇന്ത്യാന: യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയർ വിദ്യാർഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) മരിച്ച നിലയിൽ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ഇവിടെയുള്ള ഇന്ത്യൻ കമ്യൂണിറ്റിയും.

ജനുവരി 21 മുതൽ കാണാതായ ആൻ റോസിനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാന്പസിനു സമീപമുള്ള സെന്‍റ് മേരീസ് തടാകത്തിൽ നിന്നും കണ്ടെടുത്ത മൃതദേഹം മിനിസോട്ടയിൽ നിന്നുള്ള ആൻ റോസിന്‍റേതാണെന്നു യൂണിവേഴ്സിറ്റി പ്രസിഡന്‍റ് റവ. ജോൺ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കാന്പസിനു സമീപമുള്ള കോൾമാൻ മോർസിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇതേത്തുടര്‍ന്നു വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ആൻറോസിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി സൂചനയില്ല. അടുത്ത ദിവസം ലഭിക്കുന്ന ഒട്ടോപ്സി ഫലം പുറത്തു വന്നാലെ ഇക്കാര്യത്തിൽ കൃത്യതവരൂ.

ആൻറോസിനെ കാണാതായതു മുതൽ സുഹൃത്തുക്കളും കോളജ് അധികൃതരും വളരെ ആശങ്കയിലായിരുന്നു. വളരെ മിടുക്കിയായിരുന്നു ആൻ എന്ന് അവരുടെ അടുത്ത സുഹൃത്ത് പറഞ്ഞു. സംഗീതവും പുസ്തകങ്ങളും വളറെ ഇഷ്ടമുള്ള കുട്ടിയായിരുന്നു അവൾ. ആളുകളുമായി ഒരോ വിഷയത്തെ കുറിച്ച് ഏറെ നേരം സംസാരിക്കുമായിരുന്നുവെന്നും സുഹൃത്ത് ഓർത്തു.

2016ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണു ആന്‍ റോസ് ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഹൈസ്കൂൾ ലെവലിൽ നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ ആന്‍ റോസ് നല്ലൊരു ഫ്ലൂട്ട് വിദഗ്ധ കൂടിയാണ്.

ആൻ റോസിന്‍റെ മാതാപിതാക്കൾ എറണാകുളം സ്വദേശികളാണ്. സെന്‍റ് ജോസഫ് കൗണ്ടി കോറോണൽ മൈക്കിൾ, മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആൻ റോസിന്‍റെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത ഉള്ളതായി ഇതുവരെ അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment