ചോദ്യം: ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നു​ണ്ടോ? ഉത്തരം: മരുന്നോ?, അതെന്താ..?  ജില്ലയിലെ സർക്കാർ ആശുപത്രികളിലെ കാര്യങ്ങൾ അറിയാതെ മെഡിക്കൽ ഓഫീസർ

സ്വ​ന്തം​ ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്. ഡി​എം​ഒ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ണ്ടോ​യെ​ന്നു ചോ​ദി​ച്ചാ​ൽ അ​തൊ​ന്നും ത​ങ്ങ​ൾ​ക്ക​റി​യി​ല്ലെ​ന്നും അ​താ​ത് ആ​ശു​പ​ത്രി​ക​ളി​ൽത​ന്നെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നുമാണ് ഉത്തരം.

ജി​ല്ല​യി​ലെ പ​ല ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മ​രു​ന്നി​ല്ലാ​തെ രോ​ഗി​ക​ളും ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ളും ന​ട്ടം തി​രി​യു​ന്പോ​ഴാ​ണ് ത​ങ്ങ​ൾ​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്നുപ​റ​ഞ്ഞ് ഡി​എം​ഒ ഓ​ഫീ​സി​ലു​ള്ള​വ​ർ കൈ​യുംകെ​ട്ടി നോ​ക്കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്ന് സ്റ്റോ​ക്കു​ണ്ടോ എ​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ഈ മറുപടി. കെഎം​എ​സ്എ​സ്്സി​എ​ൽ, കാ​രു​ണ്യ വ​ഴി​യാ​യി വാ​ങ്ങി​യ മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ചോ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​തൊ​ന്നും ഡി​എം​ഒ ഓ​ഫീ​സി​ൽ ല​ഭ്യ​മ​ല്ലത്രേ.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾക്കെ​തി​രെ സ​ത്വ​ര ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലാ​ണ് കീ​ഴ്്സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു മ​രു​ന്നു​ണ്ടോ​യെ​ന്നുപോ​ലും അ​റി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ച്ചുകൂ​ട്ടു​ന്ന​ത്. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മൊ​ക്കെ സ​മ​യ​ത്തി​ന് മ​രു​ന്നെ​ത്തി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി നി​യ​ന്ത്രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​ം, പ​ണം കെ​ട്ടിവ​ച്ചി​ട്ടും മ​രു​ന്നെ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്.

ജി​ല്ല​യി​ൽ ഏ​തെ​ല്ലാം സ്ഥാ​പ​ന​ങ്ങ​ളാ​ണ് 2016-2017, 2017-2018 വ​ർ​ഷ​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി കെഎം​എ​സ്്സി​എ​ൽ, കാ​രു​ണ്യ വ​ഴി​യാ​യി മ​രു​ന്നു​ക​ൾ വാ​ങ്ങി​യ​തെ​ന്ന വി​വ​ര​ങ്ങ​ളും ഡി​എം​ഒ ഓ​ഫീ​സി​ൽ ല​ഭ്യ​മ​ല്ല. ഏ​തെ​ല്ലാം സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി പ്രകാരം​ മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഡി​എം​ഒ ഓ​ഫീ​സി​ൽനി​ന്ന് ന​ൽ​കി​യി​രി​ക്കു​ന്ന മ​റു​പ​ടി.

ജി​ല്ല​യി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ആ​വ​ശ്യ​ത്തി​നു മ​രു​ന്ന് ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ക​ണ​ക്കെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലി​ല്ല എ​ന്ന​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് ആ​രോ​ഗ്യ​രംഗത്തെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts