ജോ​ലി​ക​ൾ സ്വ​ന്ത​മാ​യി ചെ​യ്യാ​ൻ പ്രാ​പ്ത​നാ​യി​രി​ക്ക​ണം; ഭാ​വി​വ​ര​നെ​ക്കു​റി​ച്ച് മീ​നാ​ക്ഷി ചൗ​ധ​രി


ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്രം ല​ക്കി ഭാ​സ്ക​ർ, വി​ജ​യ് ചി​ത്രം ദി ​ഗോ​ട്ട് എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സി​ൽ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് മീ​നാ​ക്ഷി ചൗ​ധ​രി. ല​ക്കി ഭാ​സ്ക​റി​ലെ ന​ടി​യു​ടെ പ്ര​ക​ട​നം ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. ല​ക്കി ഭാ​സ്ക​റി​ൽ സു​മ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ടി അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്രം ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ചി​ത്രം 100 കോ​ടി ക്ല​ബ്ബി​ലും ഇ​ടം പി​ടി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ മീ​നാ​ക്ഷി ത​ന്‍റെ ഭാ​വി​വ​ര​നെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ൽ ര​സ​ക​ര​മാ​യി പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്.എ​ന്നെ വി​വാ​ഹം ക​ഴി​ക്കു​ന്ന പ​യ്യ​ന് കു​റ​ഞ്ഞ​ത് 100 ഏ​ക്ക​ർ ഭൂ​മി എ​ങ്കി​ലും സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ പാ​ച​കം ചെ​യ്യാ​നും വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും അ​വ തേയ്​ക്കാ​നും അ​റി​യ​ണം.

വീ​ട്ടു​ജോ​ലി​ക​ൾ എ​ല്ലാം ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ നോ​ക്കി ന​ട​ത്താ​ൻ ക​ഴി​യു​ന്ന ആ​ളാ​യി​രി​ക്ക​ണം. അ​ടി​സ്ഥാ​ന ജോ​ലി​ക​ൾ മ​റ്റു​ള്ള​വ​രെക്കൊണ്ടു ചെ​യ്യി​ക്കാ​തെ സ്വ​ന്ത​മാ​യി ചെ​യ്യാ​ൻ പ​ങ്കാ​ളി പ്രാ​പ്ത​നാ​യി​രി​ക്ക​ണം എ​ന്നാ​ണ് മീ​നാ​ക്ഷി ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞ​ത്. ഇ​തി​ന് പി​ന്നാ​ലെ ന​ടി​യെ അ​നു​കൂ​ലി​ച്ചും ട്രോ​ളി​യും നി​ര​വ​ധി പേ​ർ എ​ത്തി.

ഈ ​നൂ​റ് ഏ​ക്ക​ർ, അ​തെ​ന്തി​നാ​കും?, 100 ഏ​ക്ക​റു​ണ്ടെ​ങ്കി​ൽ അ​വ​ൻ എ​ന്തി​ന് നി​ങ്ങ​ളു​ടെ പു​റ​കെ വ​ര​ണം, ഇ​തി​ന​ർ​ഥം അ​വ​ർ​ക്ക് വേ​ണ്ട​ത് ഭ​ർ​ത്താ​വി​നെ​യ​ല്ല, വീ​ട്ടു ജോ​ലി​ക്കാ​ര​നെ​യാ​ണ് എ​ന്നി​ങ്ങ​നെ​യാ​ണു ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment