ഞാ​ൻ ഒ​രു ഇ​ന്ത്യ​ക്കാ​ര​നെ മാ​ത്ര​മേ ക​ല്ല്യാണം ക​ഴി​ക്കൂ​;പ്രൊ​പ്പോ​സ​ൽ നി​ര​സി​ച്ച ക​ഥ പ​റ​ഞ്ഞ് ഭാ​വ​ന

സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ സോ​ങ് ഷൂ​ട്ടി​നു പോ​യ​പ്പോ​ൾ ഒ​രു ആ​ഫ്രി​ക്ക​ക്കാ​ര​ൻ എ​ന്നെ പ്രൊ​പ്പോ​സ് ചെ​യ്തി​രു​ന്നു. എ​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് സി​നി​മ​യു​ടെ സോ​ങ് ഷൂ​ട്ടി​ന് വേ​ണ്ടി പോ​യ​താ​യി​രു​ന്നു. ഒ​രു ആ​ഫ്രി​ക്ക​കാ​ര​ൻ എ​ന്നെ ശ്ര​ദ്ധി​ച്ച​ശേ​ഷം അ​വി​ടെ​യു​ള്ള ഞ​ങ്ങ​ളു​ടെ ലോ​ക്ക​ൽ മാ​നേ​ജ​രോ​ട് എ​ന്‍റെ പേ​രും വി​വ​ര​ങ്ങ​ളും തി​ര​ക്കി.

എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മാ​യാ​ലോ​യെ​ന്നു ക​രു​തി ലോ​ക്ക​ൽ മാ​നേ​ജ​ർ എ​ന്ന​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ല്ല. പ​ക​രം എ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​താ​ണെ​ന്ന് പ​റ​ഞ്ഞു. ഹീ​റോ​യാ​ണ് ഭ​ർ​ത്താ​വെ​ന്നും പ​റ​ഞ്ഞു. ഇ​തൊ​ന്നും അ​റി​യാ​തെ ഞാ​ൻ അ​തേ ആ​ഫ്രി​ക്ക​കാ​ര​ന്‍റെ സ​മീ​പം പോ​യി ഇ​രു​ന്നു. അ​യാ​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ന്നോ​ട് ക​ല്യാ​ണം ക​ഴി​ഞ്ഞ​താ​ണ​ല്ലേ​യെ​ന്ന് ചോ​ദി​ച്ചു .

ഉ​ട​നെ ഞാ​ൻ വ​യ​ല​ന്‍റാ​യി ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞു. അ​ത് കേ​ട്ട​തും ഉ​ട​ൻ ത​ന്നെ അ​യാ​ൾ എ​ന്നോ​ട് വി​ൽ യു ​മാ​രി മീ ​എ​ന്ന് ചോ​ദി​ച്ചു. പ്ര​പ്പോ​സ് ചെ​യ്ത വി​ധം എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു​വെ​ങ്കി​ലും ഞാ​ൻ നി​ര​സി​ച്ചു.

ഇ​ന്ത്യ​നെ മാ​ത്ര​മെ ക​ല്യാ​ണം ക​ഴി​ക്കൂ​വെ​ന്നു മ​റു​പ​ടി കൊ​ടു​ത്തു. വി​ദേ​ശ​ത്ത് സോ​ങ് ഷൂ​ട്ടി​ന് പോ​കാ​ൻ വ​ള​രെ ര​സ​മാ​ണ്. ഒ​രു​പാ​ട് ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ക്കും. എ​ല്ലാം എ‍​ൻ​ജോ​യ് ചെ​യ്യാം. വേ​റൊ​രു ടെ​ൻ​ഷ​നും ഉ​ണ്ടാ​വി​ല്ല.
ഭാ​വ​ന

Related posts

Leave a Comment