ഇ പോ​സ് മെ​ഷീ​നു​ക​ളെ​ത്തി! ഇ​നി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ട് ഓ​ഫീ​സു​ക​ൾ

തൃ​ശൂ​ർ: ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ഇ​നി ഇ ​പോ​സ് മെ​ഷീനി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം. ഡെ​ബി​റ്റ് കാ​ർ​ഡ്, ക്രെ​ഡി​റ്റ് കാ​ർ​ഡ്, യു​പി​എ ആ​പ്പു​ക​ൾ വ​ഴി ഒ​രു രൂ​പ മു​ത​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ഇ പോ​സ് മെ​ഷീ​നു​ക​ളി​ലൂ​ടെ സ്വീ​ക​രി​ക്കും. പ​ണ​മി​ട​പാ​ടു​ക​ൾ എ​ളു​പ്പ​ത്തി​ൽ ന​ട​ത്താ​നും, ചി​ല്ല​റ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും ക​ള്ള​നോ​ട്ടു​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ഡി​ജി​റ്റ​ൽ ആ​കു​ന്ന​തോ​ടെ ഭൂ​നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​ണ ക്ര​യ​വി​ക്ര​യ​ങ്ങ​ളും അ​താ​തു ദി​വ​സംത​ന്നെ സ​ർ​ക്കാ​രി​ലേ​ക്കെ​ത്തു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ജി​ല്ല​യി​ലെ 255 വി​ല്ലേ​ജു​ക​ളി​ലും നാളെ മു​ത​ൽ ഇ ​പോ​സ് മെ​ഷി​ൻ പ്ര​യോ​ഗ​ത്തി​ൽ വ​രും. ഫെ​ഡ​റ​ൽ ബാ​ങ്കു​മാ​യി ചേ​ർ​ന്നാ​ണ് ഇ ​പേ​മെ​ന്‍റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച മെ​ഷീൻ വി​ത​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts