ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ ചേ​ർ​ത്തു പി​ടി​ക്കു​ക ത​ന്നെ ചെ​യ്യും; അ​പ​വാ​ദ പ്ര​ച​ര​ണ​ത്തി​നെ​തി​രെ അ​രു​ണ്‍ ഗോ​പി

ന​ടി മീ​രാ​ജാ​സ്മി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ത്തെ മോ​ശ​ക​ര​മാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച് അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളെ വി​മ​ർ​ശി​ച്ച് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​ഗോ​പി. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് മീ​രാ ജാ​സ്മി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം അ​രു​ണ്‍ ഗോ​പി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​രം പ്ര​ച​ര​ണം ന​ട​ന്ന​ത്.

മീ​രാ ജാ​സ്മി​ൻ വി​വാ​ഹ​മോ​ചി​ത​യാ​യെ​ന്നും ഇ​നി അ​രു​ണ്‍ ഗോ​പി​ക്കൊ​പ്പ​മാ​ണെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​രം വാ​ർ​ത്ത​ക​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​തം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച് കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് അരുൺ ഗോപി നീക്കം ചെയ്യുകയും ചെയ്തു.

Related posts