എന്നാ ഞങ്ങള്‍ക്കൊക്കെ ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി മീര നന്ദന്‍ ! മറുപടി കണ്ട് ചോദ്യം ചോദിച്ചവരുടെ വയറു നിറഞ്ഞു…

ജനപ്രിയ നായകന്‍ ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മീര നന്ദന്‍

വളരെ കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അതില്‍ നിന്നും പ്രേക്ഷകരുടെ ഇഷ്ടം മീര നന്ദന്‍ പിടിച്ചു പറ്റിയിരുന്നു.

മിനിസ്‌ക്രീന്‍ അവതാരകയായി കടന്നു വന്ന മീര സിനിമയിലേക്കെത്തുക ആയിരുന്നു. ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന്‍ ലാല്‍ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്.

മുല്ലയ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളില്‍ അഭിനയിച്ചു.മികച്ച അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആര്‍ജെ ആയി ജോലി ചെയ്തു വരികയാണ്.

ദുബായില്‍ ആണ് മീര ആര്‍ജെ ആയി ജോലി ചെയ്യുന്നത്.2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അവസാനം അഭിനയിച്ചത്.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവയായ നടി തന്റെ ഗ്ലാമറസ് ഫോട്ടോകള്‍ അടക്കം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഈ ഓണക്കാലത്ത് ഒരു ഓണചിത്രം പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഓണം സദ്യ കഴിക്കുന്നതാണ് ചിത്രം. അതിനു മീര നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.

മീര എന്നാ ഞങ്ങള്‍ക്കൊക്കെ ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നത് എന്നാണ് മീര ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

ആരാധകര്‍ക്ക് ഓണാശംസകള്‍ നല്‍കി ഓണസാരിയില്‍ ഉള്ള ചിത്രങ്ങളും കൂട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും മീരാ നന്ദന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്തായാലും മീരയുടെ മറുപടി കിടുക്കിയെന്നാണ് എല്ലാവരും പറയുന്നത്. ചോദ്യം ചോദിച്ചവര്‍ക്ക് ഇതോടെ വയറു നിറഞ്ഞു കാണുമെന്നും ആരാധകര്‍ പറയുന്നു.

Related posts

Leave a Comment