ചന്ദ്രനിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ജപ്പാൻ കോടീശ്വരൻ! ചെയ്യേണ്ടത് ഇത്രമാത്രം…

ച​ന്ദ്ര​നി​ൽ പോ​കു​ക എ​ന്ന​ത് നി​ര​വ​ധി​യാ​ളു​ടെ സ്വ​പ്ന​മാ​ണ്. പ​ണ​ച്ചി​ല​വേ​റി​യ യാ​ത്ര​യാ​യ​തു​കൊ​ണ്ടു ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും അ​തൊ​രു സ്വ​പ്നം മാ​ത്ര​മാ​ണ്.

എ​ന്നാ​ൽ ച​ന്ദ്ര​നി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് ആ​രെ​ങ്കി​ലും വ​ന്ന​ലോ? എ​ന്നാ​ൽ അ​ങ്ങ​നെ ഒ​രാ​ൾ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ജാ​പ്പ​നീ​സ് കോ​ടീ​ശ്വ​ര​നും ഫാ​ഷ​ൻ വ്യ​വ​സാ​യി​യു​മാ​യ യൂ​സാ​കു മെ​യ്‌​സാ​വ​യാ​ണ് ഈ ​വാ​ഗ്ദാ​നം മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എ​ട്ടു​പേ​ർ​ക്കാ​ണ് സൗ​ജ​ന്യ യാ​ത്ര. സ്പേ​സ് എ​ക്സ് വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചാ​ന്ദ്ര ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ലാ​യി​രിക്കും യാ​ത്ര.

ഇ​തി​ലെ എ​ല്ലാ സീ​റ്റു​ക​ളും ഇ​ദേ​ഹം ബു​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ഇ​ത് ഒ​രു സ്വ​കാ​ര്യ സ​വാ​രി ആ​യി​രി​ക്കു​മെ​ന്നാ​ണ് യൂ​സാ​കു മെ​യ്‌​സാ​വ പ​റ​യു​ന്ന​ത്.

ക​ലാ​കാ​ര​ന്മാ​ർ​ക്കാ​ണ് സൗ​ജ​ന്യ യാ​ത്ര​യ്ക്കു​ള്ള അ​വ​സ​ര​മെ​ന്നാ​ണ് യൂ​സാ​കു മെ​യ്‌​സാ​വ പ​റ​യു​ന്ന​ത്. ഇ​നി ആ​രാ​ണ് ക​ലാ​കാ​ര​ൻ എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

സൃ​ഷ്ടി​പ​ര​മാ​യ എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന ഓ​രോ വ്യ​ക്തി​യെ​യും ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന് വി​ളി​ക്കാ​മെ​ന്നാ​ണ് യൂ​സാ​കു മെ​യ്‌​സാ​വ പ​റ​യു​ന്ന​ത്.

ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ​യി​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ്ര​ക്രി​യ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. മാ​ർ​ച്ച് 14 ന​കം ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

പ്രാ​ഥ​മി​ക സ്ക്രീ​നിം​ഗ് മാ​ർ​ച്ച് 21 ന​കം ന​ട​ത്തും. ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖ​ങ്ങ​ളും അ​ന്തി​മ​അ​ഭി​മു​ഖ​ങ്ങ​ളും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും നി​ല​വി​ൽ 2021 മെ​യ് അ​വ​സാ​ന​ത്തോ​ടെ ഷെ​ഡ്യൂ​ൾ ചെ​യ്‌​തി​ട്ടു​ണ്ടെ​ന്ന് മെ​യ്‌​സാ​വ​യു​ടെ വെ​ബ്‌​സൈ​റ്റ് പ​റ​യു​ന്നു.

394 അ​ടി (120 മീ​റ്റ​ർ) ഉ​ള്ള പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​റോ​ക്ക​റ്റ് സം​വി​ധാ​നം ഒ​രു ദി​വ​സം ആ​ളു​ക​ളെ​യും ച​ര​ക്കു​ക​ളും ച​ന്ദ്ര​നി​ലേ​ക്കും ചൊ​വ്വ​യി​ലേ​ക്കും പു​റ​ത്തേ​ക്കും എ​ത്തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ്പേ​സ് എ​ക്സ് ക​ന്പ​നി.

സ്പേ​സ് എ​ക്സ് വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചാ​ന്ദ്ര ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ൽ സീ​റ്റ് ബു​ക്ക് ചെ​യ്യു​ന്ന ആ​ദ്യ വ്യ​ക്തി​യാ​യി​രു​ന്നു യൂ​സാ​കു മെ​യ്‌​സാ​വ.

Related posts

Leave a Comment