ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്; കിഴിവിന്‍റെ പേരിലുള്ള തർക്കം മൂലം നെല്ല് സംഭരണം നടക്കുന്നില്ല: അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന് കർഷകർ


വൈ​ക്കം: വൈ​ക്ക​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത നെ​ല്ല് കി​ഴി​വി​ന്‍റെ പേ​രി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സം​ഭ​രി​ക്കാ​ത്ത​ത് പ്ര​തി​ഷേധം രൂ​ക്ഷ​മാ​ക്കു​ന്നു. വൈ​ക്ക​ത്തെ വെ​ച്ചൂ​രി​ലും ക​ല്ല​റ​യി​ലും സ​മീ​പ പ്ര​ദേ​ശ​മാ​യ നീ​ണ്ടൂ​രി​ലു​മാ​ണ് നെ​ല്ല് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

കി​ന്‍റലി​നു 17 കി​ലോ വ​രെ​യാ​ണ് സ്വ​കാ​ര്യ മി​ല്ലു​കാ​ർ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം കി​ന്‍റ​ലി​ന് ഏ​ഴു കി​ലോ വ​രെ ചി​ല​യി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ നെ​ല്ല് കി​ഴി​വാ​യി ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.

ക​ല്ല​റ മു​ണ്ടാ​റി​ൽ കൊ​യ്തു​വ​ച്ച നെ​ല്ല് മൂ​ന്നാ​ഴ്ച​യോ​ള​മാ​യി സം​ഭ​രി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വൈ​ക്കം തോ​ട്ട​കം സ്വ​ദേ​ശി​യ ക​ർ​ഷ​ക​ൻ താ​ഴ്ച​യി​ൽ പി.​ജെ. സെ​ബാ​സ്​റ്റ്യ​ൻ പെ​ട്രോ​ളൊ​ഴി​ച്ചു ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ജി​ല്ലാ പാ​ടി ഓ​ഫീസ​ർ സ്ഥ​ലം മാ​റി പോ​യ​തി​നു ശേ​ഷം പ​ക​രം ഉ​ദ്യോ​ഗ​സ്ഥ​നെ​ത്താ​ത്തതും നെ​ല്ലു​സം​ഭ​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.

വൈ​ക്ക​ത്തെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​ടു​ത്ത മാ​സം വി​ള​വെ​ടു​പ്പ് ന​ട​ക്കാ​നു​ണ്ട്. നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ അ​ന​ശ്ചി​ത​ത്വ​മൊ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment