ഇടിച്ചുകയറി മേരി കോം

ന്യൂ​ഡ​ൽ​ഹി: ബോ​ക്‌​സിം​ഗ് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ആ​റാം സ്വ​ര്‍ണം ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ന്‍ താ​രം മേ​രി കോം. 48 ​കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മേ​രി ഉത്തര കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യെ ത​ക​ര്‍പ്പ​ന്‍ പോ​രാ​ട്ട​ത്തി​ല്‍ കീ​ഴ്‌​പ്പെ​ടു​ത്തി ഫൈ​ന​ലി​ലെ​ത്തി​യ​തോ​ടെ ആ​റാം സ്വ​ർ​ണ​മെ​ന്ന സ്വ​പ്ന​ത്തി​ന് ഒ​രു പ​ടി​കൂ​ടി അ​ടു​ത്തു. യുക്രെയ്​ന്‍ താ​രം ഹ​ന്ന ഒ​ക്‌​ഹോ​ട്ട​യ​യെ​യാ​ണ് മേ​രി​ക്ക് ഫൈ​ന​ലി​ൽ നേ​രി​ടേ​ണ്ടത്. നാളെയാണ് ഫൈനൽ.

2002, 2005, 2006, 2008, 2010 എ​ന്നീ വ​ര്‍ഷ​ങ്ങ​ളി​ല്‍ മേ​രി കോം ​സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. 2001ലെ ​ആ​ദ്യ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ള്ളി​യും നേ​ടി. അ​ഞ്ചു സ്വ​ര്‍ണം നേ​ടി​യ അ​യ​ര്‍ല​ന്‍ഡി​ന്‍റെ കാ​ത്തി ടെ​യ്‌​ല​ര്‍ക്ക് ഒ​പ്പ​മാ​ണ് ഇ​പ്പോ​ള്‍ മേ​രി കോം. ​ഒ​രു സ്വ​ര്‍ണം കൂ​ടി നേ​ടി​യാ​ല്‍ സ്വ​ര്‍ണ നേ​ട്ട​ത്തി​ല്‍ ലോ​ക റിക്കാർ്‍ഡ് മേ​രി​ക്ക് സ്വ​ന്ത​മാ​ക്കാം.

ലൗ​ലി​ന ബോ​ർ​ഗോ​യെ​ന് വെ​ങ്ക​ലം; സോ​ണി​യ​യും സി​മ്രാ​ൻ​ജി​ത്തും ഇന്നിറങ്ങും
69 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ ലൗ​ലി​ന ബോ​ര്‍ഗോ​ഹെ​യ്ന്‍ വെ​ങ്ക​ല​മെ​ഡ​ൽ കൊ​ണ്ടു തൃ​പ്തി​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ പ​ത്തം​ഗ ടീ​മി​ല്‍ മേ​രി​ക്കും ലൗ​ലി​ന​യ്ക്കും പു​റ​മെ ര​ണ്ടു പേ​ർ കൂ​ടി സെ​മി​യി​ല്‍ ക​ട​ന്ന് മെ​ഡ​ല്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ സോ​ണി​യ ചാ​ഹ​ല്‍, 64 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ സി​മ്ര​ന്‍ജീ​ത് സിം​ഗ് എ​ന്നി​വ​രാ​ണ് സെ​മി​യി​ലെ​ത്തി​യ​വ​ര്‍. സെ​മി​യി​ല്‍ ക​ട​ന്ന​തോ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ​ത് വെ​ങ്ക​ല​മെ​ഡ​ലെ​ങ്കി​ലും താ​ര​ങ്ങ​ള്‍ക്ക് ഉ​റ​പ്പി​ക്കാം. ചൈ​നീ​സ് താ​യ്പെ​യ് താ​രം ചെ​ൻ നി​യെ​ൻ ചി​ന്നി​നോ​ടാ​ണ് ലൗ​ലി​ന തോ​റ്റ​ത്.

Related posts