അവൾ മെസിയുടെ കട്ടഫാനാണ്… ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശത്തിനി​ടെ ത​ല​മു​ടി​യി​ൽ മെ​സി​യു​ടെ പേ​ര് എഴുതിച്ച് മൂ​ന്നു വ​യ​സു​കാരി​ നക്ഷത്ര

 


ചേ​ർ​പ്പ്: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശത്തിനി​ടെ ത​ല​മു​ടി​യി​ൽ മെ​സി​യു​ടെ പേ​ര് മു​ടി വ​ടി​ച്ച് എ​ഴു​തി മൂ​ന്നു വ​യ​സു​കാരി​യാ​യ കു​ഞ്ഞ് ആ​രാ​ധി​ക.

പ​ടി​ഞ്ഞാ​ട്ടു​മു​റി കൂ​ളി​യാ​ട്ട് വീ​ട്ടി​ൽ വി​ജീ​ഷ് ജീ​വ​ൻ നാ​യ​രു​ടെ​യും നീ​ര​ജ മേ​നോ​ന്‍റെ​യും മ​ക​ൾ ന​ഴ്സ​റി വി​ദ്യാ​ർ​ഥി​നി ന​ക്ഷ​ത്ര.​വി. നാ​യ​രു​ടെ ത​ല​യി​ലാ​ണു മു​ടി വ​ടി​ച്ച് മെ​സി എ​ന്ന് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഞങ്ങ​ൾ വി​ട്ടു​കാർ മു​ഴു​വ​ൻ അ​ർ​ജ​ന്‍റീ​ന​യു​ടെ​യും മെ​സി​യു​ടെ​യും ആ​രാ​ധ​ക​രാ​ണെ​ന്നും ഇ​തുക​ണ്ടാ​ണു ന​ക്ഷ​ത്ര​യ്ക്കു മെ​സി​യോ​ട് ആ​രാ​ധ​ന തോ​ന്നി​യ​തെ​ന്നും അ​ച്ഛ​ൻ വി​ജീ​ഷ് പ​റ​യു​ന്നു. സ​മീ​പ​ത്തെ ബാ​ർ​ബ​ർ ഷോ​പ്പി​ൽ പോ​യാ​ണു ത​ല​മു​ടി വ​ടി​ച്ച് പേ​ര് എ​ഴു​തി​ച്ച​ത്.

Related posts

Leave a Comment