വീഡിയോയില്‍ കാണുന്നത് എല്ലാം യാഥാര്‍ഥ്യമല്ല ! പൊതുജനങ്ങള്‍ക്കിടയില്‍ എത്തുമ്പോള്‍ അവര്‍ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തോന്നാറുണ്ട്; പലതും തുറന്നു പറഞ്ഞ് മിയ ഖലീഫ…

പോണ്‍ സിനിമകളില്‍ അഭിനയിച്ചതിലൂടെ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍ നടി മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ അഭിനയ കാലയളവില്‍ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നു സംസാരിക്കുകയായിരുന്നു താരം. പോണ്‍ രംഗം വിട്ടെങ്കിലും ജീവിതത്തിലെ സ്വകാര്യത ഇപ്പോഴും നഷ്ടമാകുന്നുണ്ടെന്ന് താരം പറയുന്നു.

ഈ രംഗത്ത് ആയിരുന്നതുകൊണ്ട് എനിക്ക് ആത്മാഭിമാന കുറവൊന്നും തോന്നുന്നില്ല. ആരോടും വിവേചനമില്ലെന്നും മിയ ഖലീഫ പറഞ്ഞു. ”പോണ്‍ വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാവുമെന്നാണ് യുവാക്കള്‍ കരുതുന്നത്. എന്നാല്‍ കാണുന്നതെല്ലാം യാഥാര്‍ഥ്യമല്ലെന്ന് അവര്‍ തിരിച്ചറിയേണ്ടിരിക്കുന്നു. പോണ്‍ വീഡിയോയില്‍ കാണുന്നത് തങ്ങളുടെ ലഭിക്കണമെന്നാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്.” മിയ ഖലീഫ പറഞ്ഞു.

പൊതുജനങ്ങള്‍ക്കിടയില്‍ എത്തുമ്പോള്‍ അവര്‍ തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തനിക്ക് തോന്നാറുണ്ടെന്ന് മിയ പറഞ്ഞു. അങ്ങനെ നോക്കുന്നത് വലിയ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും മിയ പറഞ്ഞു. ഇക്കാരണത്താലാണ് ജീവിതത്തിലെ സ്വകാര്യതയാണ് തനിക്ക് നഷ്ടമായതെന്ന് മിയ ഖലീഫ പറയുന്നത്.”ജീവിതത്തില്‍ വളരെ ഒറ്റപ്പെട്ടതായി തോന്നിയ സമയങ്ങളുണ്ട്. ലോകം മാത്രമല്ല, കുടുംബവും സുഹൃത്തുക്കളും ചുറ്റിലുമുള്ള എല്ലാവരും പൂര്‍ണമായി എന്നെ അകറ്റി നിര്‍ത്തി. ജോലി ഉപേക്ഷിച്ച ശേഷവും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ജീവിതത്തില്‍ തനിച്ചായി. എല്ലാ മുറിവുകളും കാലം മായ്ക്കുമെന്നാണ് വിശ്വസിക്കുന്നത്. കാര്യങ്ങളെല്ലാം പതുക്കെ പതുക്കെ മാറുന്നുണ്ട്” മിയ വികാരാധീനയായി.

2015ല്‍ മൂന്നു മാസം മാത്രമാണ് മിയ ഖലീഫ പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചത്. ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ. ആഗോള ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണിയെ തുടര്‍ന്നാണ് മിയ പോണ്‍ മേഖല വിട്ടത്. 1993ല്‍ ലെബനനില്‍ ജനിച്ച മിയ ഖലീഫ 2001ല്‍ അമേരിക്കയിലേക്ക് താമസം മാറി. 2014 അവസാനത്തോടെയാണ് മിയ പോണ്‍ മേഖലയില്‍ എത്തുന്നത്. തുടര്‍ന്ന് മൂന്നു മാസം ഈ രംഗത്ത് പ്രവര്‍ത്തിച്ചു. പോണ്‍ ഇന്‍ഡസ്ട്രി വിട്ടെങ്കിലും ഇന്നും ലാകത്ത് ഏറ്റവുമധികം ആരാധകരുള്ള പോണ്‍ താരങ്ങളില്‍ ഒരാളാണ് മിയ.

Related posts